Film News

'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യായി ആന്‍ അഗസ്റ്റിന്‍ തിരിച്ചെത്തുന്നു, എം.മുകുന്ദന്റെ രചനയില്‍ ഹരികുമാര്‍

എം. മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ' അതേ പേരില്‍ സിനിമയാവുന്നു. ഹരികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായിക. ആന്‍ അഗസ്റ്റിന്‍ ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകന്‍. എം. മുകുന്ദന്‍ ആദ്യമായി തിരിക്കഥ എഴുതുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ക്യാമറ. പ്രഭാവര്‍മ്മ രചന നിര്‍വ്വഹിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. മാഹിയും തലശ്ശേരിയും പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബര്‍ ആദ്യമാണ് ആരംഭിക്കുക. നിലവില്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഒന്നും തീരുമാനിച്ചിട്ടില്ല.

എം മുകുന്ദന്റെ ചെറുകഥയില്‍ നിന്ന് സിനിമയിലേക്ക് വരുമ്പോള്‍ കുറേ കൂടി ഭാഗങ്ങള്‍ തിരക്കഥയില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. സുരാജിന്റെ കഥാപാത്രത്തിന് ചെറുകഥയിലേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സിനിമയില്‍ ഉണ്ടാവും. രണ്ട് കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് സിനിമയിലുള്ളതെന്നും ഹരികുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

ആന്‍ അഗസ്റ്റിന് മുന്‍പ് മലയാളത്തിലെ നിരവധി നടിമാരോട് സിനിമയുടെ കഥ പറഞ്ഞിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ ഒന്നും ശരിയായില്ല. അടുത്തിടെ ആന്‍ അഗസ്റ്റിന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് താരത്തെ നായികയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചത്. കഥ കേട്ടപ്പോള്‍ ഈ കഥാപാത്രം താന്‍ ചെയ്താല്‍ മതിയോ എന്നാണ് ആന്‍ ചോദിച്ചതെന്നും ഹരി കുമാര്‍ പറയുന്നു.

ഹരികുമാർ അഭിമുഖം:

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT