Film News

'അതിരന്‍' സംവിധായകനൊപ്പം ആസിഫലി, ബോബി-സഞ്ജയ് തിരക്കഥ

ഫഹദ് ഫാസില്‍ നായകനായ അതിരന്‍ എന്ന സിനിമക്ക് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫലി. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. വണ്‍, സല്യൂട്ട് എന്നീ സിനിമകള്‍ക്ക് ശേഷം ബോബി സഞ്ജയ് രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് ആസിഫലി നായകനായി ഒരുങ്ങുന്നത്.

ബിഗ് ജെ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജിന്‍സ് വര്‍ഗീസും സെഞ്ച്വറി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, ജിസ് ജോയ് ചിത്രം, എബ്രിഡ് ഷൈന്‍ മഹാവീര്യര്‍, ജിബു ജേക്കബ് ചിത്രം എല്ലാം ശരിയാകും എന്നീ സിനിമകള്‍ക്ക് ശേഷം ആസിഫലി നായകനാകുന്ന ചിത്രവുമാണിത്.

കുറ്റവും ശിക്ഷയും

തുറമുഖം പുറത്തിറങ്ങുംമുമ്പേ രാജീവ് രവി ഷൂട്ടിലേക്ക് കടന്ന ചിത്രമായിരുന്നു കുറ്റവും ശിക്ഷയും. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പാണ് കുറ്റവും ശിക്ഷയും പൂര്‍ത്തിയായത്. മുന്‍ സിനിമകളില്‍ നിന്ന് വേറിട്ട ചിത്രീകരണ അനുഭവമായിരുന്നു രാജീവ് രവിക്കൊപ്പമെന്ന് കുറ്റവും ശിക്ഷയും എന്ന സിനിമയില്‍ നായകനെ അവതരിപ്പിക്കുന്ന ആസിഫലി. ജൂലൈ രണ്ടിന് റിലീസ് പ്രഖ്യാപിച്ചിരുന്ന കുറ്റവും ശിക്ഷയും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ചിരിക്കുകയാണ്.

ആസിഫലിയുടെ വാക്കുകള്‍

ഞാന്‍ വര്‍ക്ക് ചെയ്ത സിനിമകളിലൊക്കെ തിരക്കഥയും ഡയലോഗുകളും നേരത്തെ നല്‍കുമായിരുന്നു. അതിനാല്‍ തയ്യാറെടുപ്പുകളോടെയാണ് ഞാന്‍ സാധാരണയായി സെറ്റില്‍ എത്തുന്നത്. എന്നാല്‍ ഈ സിനിയിലെത്തിയപ്പോള്‍ സിനിമയിലെ കാരക്ടറിനെ കുറിച്ച് മാത്രമാണ് രാജീവേട്ടന്‍ പറഞ്ഞത്. സെറ്റില്‍ എത്തി ചര്‍ച്ച ചെയ്തതിനു ശേഷമാണ് ഷൂട്ട് ചെയ്യുന്നത്. അടുത്തതായി ചെയ്യേണ്ട സീന്‍ എനിക്ക് കണ്‍വിന്‍സ്ഡ് അല്ലെങ്കില്‍ അദ്ദേഹം ഷൂട്ട് ചെയ്യില്ല. വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം സിനിമയെ സമീപിക്കുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT