Film News

അണ്ടര്‍ വേള്‍ഡില്‍ ആസിഫിന്റെ മകന്‍ ആദം അരങ്ങേറുന്നു

THE CUE

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡ് ആണ് ആസിഫലിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ആസിഫലിക്കൊപ്പം ഫര്‍ഹാന്‍ ഫാസിലും പ്രധാന കഥാപാത്രമായെത്തുന്ന സിനിമയില്‍ സര്‍പ്രൈസ് ആയി മറ്റൊരു താരവുമുണ്ട്. ആസിഫലിയുടെ മകന്‍ ആദം. ജൂനിയര്‍ ജോയിന്‍സ് അണ്ടര്‍ വേള്‍ഡ് എന്ന കാപ്ഷനൊപ്പം ആസിഫലി തന്നെയാണ് മകന്റെ സിനിമാപ്രവേശം പുറത്തുവിട്ടത്. അമല്‍നീരദ് സംവിധാനം ചെയ്ത കോമ്രേഡ് ഇന്‍ അമേരിക്ക എന്ന സിനിമയുടെ രചയിതാവ് ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍വേള്‍ഡിന്റെ തിരക്കഥ. സംയുക്താമേനോനാണ് നായിക.

ആസിഫലിയുടെ നിര്‍മ്മാണ വിതരണ കമ്പനിയും മകന്റെ പേരിലാണ്. ആദം വേള്‍ഡ് ഓഫ് ഇമാജിനേഷന്‍. അടുത്തിടെ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയുടെ നൂറാം ദിന വിജയാഘോഷ ചടങ്ങില്‍ ആസിഫലിയും മകന്‍ ആദവും ഒരുമിച്ചുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. ആദമിനൊപ്പം സഹോദരി ഹയയും വേദിയിലെത്തിയതാണ് ചടങ്ങിന് കൗതുകം പകര്‍ന്നത്.

താരപുത്രന്‍മാരുടെ സിനിമാ പ്രവേശനത്തിന് തുടര്‍ച്ചയായാണ് ആദവും വെള്ളിത്തിരയിലെത്തുന്നത്. ജയസൂര്യയുടെ മകന്‍ അദ്വൈദ് ജയസൂര്യ താരത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച് നിരവധി സിനിമകളില്‍ ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ സത്യന്റെ ചെറുപ്പകാലം അദ്വൈത് അവതരിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഈ വര്‍ഷം പുറത്തുവന്ന മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടത് ആസിഫലിക്ക് കരിയറിലും ഗുണം ചെയ്തിട്ടുണ്ട്. ഉയരേ, വൈറസ് എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ അഭിനേതാവ് എന്ന നിലയില്‍ കൂടി ചര്‍ച്ചയായപ്പോള്‍ കക്ഷി അമ്മിണിപ്പിള്ള സോളോ റിലീസ് എന്ന നിലയില്‍ പ്രദര്‍ശന വിജയം നേടുന്നുണ്ട്.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT