Film News

‘സിനിമ സെലക്ട് ചെയ്യാന്‍ ഇപ്പോഴും അറിയില്ല; അനുഭവം കൊണ്ട് കുറച്ച് ക്ഷമയുണ്ടായിട്ടുണ്ടെന്ന് മാത്രം’: ആസിഫ് അലി   

THE CUE

ഒരു നല്ല സിനിമ സെലകട് ചെയ്യുന്നതെങ്ങനെയെന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്ന് നടന്‍ ആസിഫ് അലി. കഥാപാത്രങ്ങള്‍ ഇഷ്ടപ്പെട്ടാണ് സിനിമ കൂടുതല്‍ ചെയ്യാന്‍ നോക്കിയിട്ടുള്ളതെന്നും ആദ്യകാലത്ത് ആവേശത്തില്‍ കുറച്ചധികം സിനിമകള്‍ ചെയ്തപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.

‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ ഈ വര്‍ഷം ചെയ്ത വ്യത്യ്‌സ്തമായ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുവെയായിരുന്നു താരത്തിന്റെ പ്രതികരണം.

പണ്ട് ആഗ്രഹിച്ച് സിനിമയില്‍ എത്തിയ കാലത്ത് ആവേശം കൂടുതലുണ്ടായിരുന്നു. അപ്പോള്‍ എല്ലാ സിനിമയും ചെയ്യാന്‍ തോന്നും. ലൊക്കേഷനില്‍ എത്തുമ്പോഴായിരിക്കും മനസിലാകുക ഇത് നമ്മുടെ കയ്യില്‍ നില്‍ക്കില്ല, അല്ലെങ്കില്‍ നമ്മള്‍ വിചാരിച്ച സ്ഥലത്ത് ടീമിന് ഇതെത്തിക്കാന്‍ കഴിയില്ല എന്നൊക്കെ, അങ്ങനെ കുറേ കാര്യങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഒരുപക്ഷേ അനുഭവം കൊണ്ട് കുറച്ചു കൂടി ക്ഷമ കാണിച്ചു കൊണ്ട് സിനിമ സെലക്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് മാത്രം.
ആസിഫ് അലി

‘ഗ്രെ’ ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യുക എന്നതും എല്ലാ അഭിനേതാക്കളുടെയും ആഗ്രഹമാണെന്നെന്നും ഉയരെയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവെ ആസിഫ് അലി പറഞ്ഞു. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നതിലൂടെ നാളെ ഒരു ചിത്രത്തില്‍ ഒരു സീനില്‍ പ്രത്യേക സീനില്‍ ഒരു ട്വിസ്റ്റുണ്ടെങ്കില്‍ അതില്‍ ഹീറോയുടെ അവസാനം പോസിറ്റീവ് ആയിരിക്കുമെന്ന ഒരു പ്രഡിക്ടബിള്‍ സ്വഭാവം ഒഴിവാക്കാന്‍ കഴിയും. അത് ഒരു അഭിനേതാവിന് എഴുത്തുകാരനും സംവിധായകനും നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനകളിലൊന്നാണെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഇതുവരെ, വിജയ് സൂപ്പറും പൗര്‍ണമിയും, മേരാ നാം ഷാജി, ഉയരെ, വൈറസ് എന്നിവയെ കൂടായെ ഉണ്ട എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ആസിഫെത്തി. താരം ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമായ 'OP.160/18 കക്ഷി അമ്മിണിപ്പിള്ളയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം ചെയ്യുന്നത് നവാഗതനായ ദില്‍ജിത്ത് അയ്യത്താന്‍ ആണ്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 28ന് റിലീസിനെത്തും.

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പാക്കേജായിരിക്കും 'നൈറ്റ് റൈഡേഴ്‌സ്'; നൗഫൽ അബ്ദുള്ള

'കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് കണ്ടാണ് പലസ്തീൻ വിഷയത്തിൽ പ്രതികരിച്ചത്, അപ്പോഴും എന്റെ മതമാണ് പലരും കാണുന്നത്'; ഷെയ്ൻ നിഗം

ബോക്സ് ഓഫീസിൽ കൊടുങ്കാറ്റിന് തുടക്കമായി; കാന്താര ചാപ്റ്റർ 1 ആദ്യദിനം നേടിയത് 60 കോടി

NSS ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ പ്രേംപാറ്റ; ലിജീഷ് കുമാറിന്റെ തിരക്കഥയിൽ ആമിർ പള്ളിക്കലിന്റെ മൂന്നാമത്തെ ചിത്രം

SCROLL FOR NEXT