Film News

എനിക്ക് തിയറ്ററിൽ പോയി കാണാൻ പറ്റുന്നതാണോ എന്നുള്ളതാണ് സിനിമകൾ ചൂസ് ചെയ്യുന്നതിലെ ക്രൈറ്റീരിയ: ആസിഫ് അലി

ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത് എന്ന് നടൻ ആസിഫ് അലി. തനിക്ക് ആ ചിത്രം ഇഷ്ടപ്പെടുന്നുണ്ടോ എന്നതാണ് സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം എന്ന് അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാനൊരു ആക്ടർ ആണെന്നോ ഫാൻ ബേസ് ഉണ്ടെന്നോ അങ്ങനെയൊന്നും എനിക്ക് ഫീൽ ചെയ്തിട്ടില്ല. ഞാനിപ്പോഴും സിനിമ ചെയ്യാൻ ആഗ്രഹിച്ചുവന്ന അല്ലെങ്കിൽ സിനിമ ചെയ്യാൻ തുടങ്ങിയപ്പോഴുള്ള അതേ എക്‌സൈറ്റ്‌മെന്റും പേടിയും ഒക്കെത്തന്നെയാണ് ഇപ്പോഴുമുള്ളത്. ഞാൻ സിനിമയെ കാണുന്നത് ഒരു പ്രേക്ഷകന്റെ പോയിന്റ് ഓഫ് വ്യൂവിലാണ്. എനിക്ക് തിയറ്ററിൽ പോയി കാണാൻ പറ്റുന്നതാണോ എന്നുള്ളതാണ് സിനിമകൾ ചൂസ് ചെയ്യുന്നതിലെ എന്റെ ക്രൈറ്റീരിയ,’ ആസിഫ് അലി പറഞ്ഞു.

അതേസമയം ആസിഫ് അലിയുടെ പുതിയ ചിത്രമായ മിറാഷ് റിലീസിന് ഒരുങ്ങുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 19 നാണ് റിലീസ് ചെയ്യുന്നത്. അപർണ ബാലമുരളി, ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'കൂലിയെക്കുറിച്ച് ആമിർ ഖാൻ എവിടെയും മോശം അഭിപ്രായം പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി നടന്റെ ടീം

'ബേസിക്ക് ടോക്ക് മാത്രമേ നടന്നിട്ടുള്ളൂ, അതൊരുവ്യത്യസ്ത ചിത്രം തന്നെയാണ്'; മോഹൻലാൽ പ്രൊജക്ടിനെക്കുറിച്ച് ജിതിൻ ലാൽ

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്; ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം

എന്റെ ആരോപണങ്ങള്‍ പി.കെ.ഫിറോസ് നിഷേധിച്ചിട്ടില്ലല്ലോ? ഡോ. കെ.ടി.ജലീല്‍ അഭിമുഖം

‘ഡീമൻ സ്ലേയറി'ന് ലഭിക്കുന്ന സ്വീകാര്യത അത്ഭുതപ്പെടുത്തുന്നതാണ്: സുരേഷ് ഷേണായി

SCROLL FOR NEXT