Film News

'കാസർ​ഗോഡെന്ന് വെച്ചാ മയക്കുമരുന്നെന്ന് വിചാരിച്ചാ, ​ഗോൾഡ് ടാ'; ആസിഫ് അലി- സണ്ണി വെയ്ൻ ചിത്രം 'കാസർ​ഗോൾഡ്' ടീസർ

ആസിഫ് അലി, സണ്ണി വെയ്ൻ , വിനായകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ക്രൈം ഡ്രാമ കാസർ​ഗോൾഡിന്റെ ടീസർ പുറത്തിറങ്ങി. മൃദുൽ നായർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം മുഖരി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ,സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് യൂഡ്‌ലി ഫിലിംസുമായി സഹകരിച്ച് സരി​ഗമ നിർമിക്കുന്നു. ബി ടെക്ക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മൃദുൽ നായരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത്. ലിറിക്കൽ ഗാനം യൂട്യൂബിൽ ഇതിനോടകം തന്നെ 1.5 മില്യൻ വ്യുസാണ് ഗാനം നേടിയത്. മൃദുൽ, സജിമോൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാണ് ടീസർ. വിഷ്ണു വിജയുടെ സം​ഗീതവും പ്രതീക്ഷ നൽകുന്നു.

മൃദുൽ കഥ പറഞ്ഞപ്പോൾ മുതൽ ഞാൻ എക്സൈറ്റഡ് ആയിരുന്നുവെന്ന് ചിത്രത്തെക്കുറിച്ച് ആസിഫ് അലി പറഞ്ഞു. കേരളത്തിൽ യഥാർത്ഥത്തിൽ സംഭവിച്ച രണ്ട് മൂന്ന് കഥ പശ്ചാത്തലമാണ് സിനിമയിൽ ഉള്ളത്. സിനിമ കാണുമ്പോൾ എനിക്ക് തോന്നിയതുപോലെ തന്നെ പ്രേക്ഷകർക്കും ഇതിലെ സസ്പെൻസും ഡ്രാമയും അനുഭവിച്ചറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്നും ആസിഫ് പറഞ്ഞു.

ഞാനും ആസിഫും തമ്മിൽ വലിയ കണക്ഷൻ ഉണ്ട്. രണ്ടാമത്തെ കോവിഡ് ലോക്ഡൗൻ സമയത്താണ് കാസർഗോൾഡിന്റെ ഷൂട്ടിങ്ങ് പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ഇത്രയും വലിയ പ്രോജക്ട് അങ്ങനെയൊരു സമയത്ത് ഷൂട്ട് ചെയ്യാൻ പാടായിരുന്നു. സരിഗമയുമായി സഹകരിക്കാൻ പറ്റിയതോടെ സിനിമയ്ക്ക് പുതിയ ജീവൻ വരുകയായിരുന്നു.
മൃദുൽ നായർ

'കാപ്പ' എന്ന ചിത്രത്തിന് ശേഷം സരിഗമയുമായി ആസിഫ് അലി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'കാസർഗോൾഡ്'. സിദ്ദിഖ് , സമ്പത്ത് റാം, ദീപക് പറമ്പോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കോ-പ്രൊഡ്യൂസർ- സഹിൽ ശർമ്മ. ഛായാഗ്രഹണം - ജെബിൽ ജേക്കബ് , അഡീഷണൽ ക്യാമറ - പവി കെ പവൻ . തിരക്കഥ സംഭാഷണം - സജിമോൻ പ്രഭാകർ. സംഗീതം - വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ്. ഗാനരചന- വൈശാഖ് സുഗുണൻ, എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മസ്ഹർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പ്രൊമോ സ്റ്റിൽസ്-രജീഷ് രാമചന്ദ്രൻ,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ -രംഗനാഥ് രവി,ബിജിഎം-വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ. ഡിസൈൻ - യെല്ലോടൂത്‌സ് . പി ആർ ഒ- എ എസ് ദിനേശ്, ശബരി.

ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ പൊലീസ് കഥാപാത്രങ്ങളേ ഇല്ലായിരുന്നു: ഷാഹി കബീര്‍

ലാലേട്ടനൊപ്പം കോമഡി പടവും പൃഥ്വിരാജിനൊപ്പം ഒരു ത്രില്ലർ സിനിമയും ധ്യാനിന്റെ മനസ്സിലുണ്ട്: വിശാഖ് സുബ്രഹ്മണ്യം

സീനിയേഴ്‌സും ജൂനിയേഴ്‌സും ഒരുപോലെ കയ്യടി നേടുന്നു; ചിരിയുടെ ജൈത്രയാത്രയുമായി "ധീരൻ"

പേരന്‍പിന്‍റെ കഥ മമ്മൂട്ടി ഓക്കെ പറഞ്ഞത് വെറും അഞ്ച് മിനിറ്റില്‍, അതിനൊരു കാരണമുണ്ടായിരുന്നു: സംവിധായകന്‍ റാം

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

SCROLL FOR NEXT