Film News

‘ഒരു ചെറുപ്പക്കാരന്റെ ദാമ്പത്ത്യത്തിന്റെ പ്രശ്‌നാന്ന്’; കക്ഷിയായ് അഹമ്മദ് സിദ്ദിഖും വക്കീലായി ആസിഫും   

THE CUE

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. നവാഗതനായ ദിന്‍ജിത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലശ്ശേരി പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ആസിഫെത്തുന്നത്. ചിത്രത്തിലെ പാട്ടുകള്‍ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

അഹമ്മദ് സിദ്ദിഖാണ്‌ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. വിജയരാഘവന്‍, ബേസില്‍ ജോസഫ്, അശ്വതി മനോഹരന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നിവിന്‍ പോളി ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

നര്‍മത്തിന് പ്രാധാന്യമൊരുക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.സനിലേഷ് ശിവന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് റിജു രാജനാണ്. ബാഹുല്‍ രമേഷാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഈദിന് റിലീസ് ചെയ്യും.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT