Film News

കൊടും ക്രിമിനലിനെ തേടി ആസിഫ് അലി, വീണ്ടും ജീത്തുവിന്റെ ക്രൈം ത്രില്ലര്‍ ; കൂമന്‍ ആദ്യ ടീസര്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാകുന്ന കൂമന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ജീത്തു ജോസഫിനൊപ്പം ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് കൂമന്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ,അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ. ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 12 ത് മാന്‍ എന്ന ജീത്തു ജോസഫ് സിനിമയുടെയും രചന കൃഷ്ണകുമാറിന്റെതായിരുന്നു.

കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു മലയോര ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തുന്ന ആസിഫ് അലിയുടെ കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. ഒരു കേസന്വേഷണവും , കേസിലെ പ്രതിയെ പിടികൂടുന്നത് പോലീസ് ഡിപ്പാര്‍ട്‌മെന്റിന് അഭിമാന പ്രശ്‌നവും ആകുന്ന ഒന്നായി മാറുകയും ചെയ്യുന്നു എന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതം വളരെ വ്യത്യസ്തവും ദുരൂഹവുമായിട്ടുള്ള മൂഡും സെറ്റ് ചെയ്യുന്നുണ്ട്.

രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സഹനിര്‍മ്മാണം: ജയചന്ദ്രന്‍ കള്ളടത്ത്, മനു പത്മനാഭന്‍ നായര്‍, ആഞ്ജലീന ആന്റണി. പ്രൊജക്റ്റ് ഡിസൈനര്‍- ഡിക്സണ്‍ പൊഡുത്താസ്,ഛായാഗ്രഹണം-സതീഷ് കുറുപ്പ്, എഡിറ്റിങ്ങ്-വി എസ് വിനായക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രവീണ്‍ മോഹന്‍, വസ്ത്രാലങ്കാരം-ലിന്റാ ജിത്തു, കലാസംവിധാനം- രാജീവ്കോവിലകം, കോ-ഡയറക്ടര്‍- അര്‍ഫാസ് അയൂബ്, ചീഫ് അസോസിയേറ്റ് ഡയക്ടര്‍- സോണി ജി സോളമ, അഡ്മിനിസ്ട്രേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ഹെഡ് - ബബിന്‍ ബാബു, സംഗീതം- വിഷ്ണു ശ്യാം. ഗാനങ്ങള്‍-വിനായക് ശശികുമാര്‍, ചമയം-രതീഷ് വിജയന്‍, പിആര്‍ഒ-വൈശാഖ് സി. വടക്കേവീട്, കളറിസ്റ്റ്- ലിജുപ്രഭാകര്‍, വിഎഫക്സ്- ടോണി മാഗ് മിത്ത്, പരസ്യകല: തോട്ട് സ്റ്റേഷന്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT