Film News

യാതൊരുവിധ കുഴപ്പങ്ങളുമില്ല, പ്രാര്‍ത്ഥനകൾക്ക് നന്ദി ; മിമിക്രി കലാകാരന്‍ ബിനു അടിമാലി ആശുപത്രി വിട്ടു

കൊല്ലം സുധിയുടെ മരണത്തിനടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരനും അഭിനേതാവുമായ ബിനു അടിമാലി ആശുപത്രി വിട്ടു. തനിക്ക് യാതൊരുവിധ കുഴപ്പങ്ങളും ഇല്ലെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരോട് നന്ദിയുണ്ടെന്നും ബിനു അടിമാലി പറയുന്നു. എല്ലാവരും നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. കുഴപ്പമൊന്നുമില്ല, ഹാപ്പിയാണ് എന്നും ഒപ്പം കാലിന് കുഴപ്പമെന്നുമില്ലല്ലോ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് 'ഒരു കുഴപ്പവുമില്ല നടന്നല്ലേ ഞാനിപ്പോള്‍ കാറില്‍ കയറിയത്' എന്നും ബിനു അടിമാലി പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ അഞ്ച് പുലര്‍ച്ചെയാണ് മിമിക്രി ആര്‍ട്ടിസ്റ്റും അഭിനേതാവുമായ കൊല്ലം സുധിയും സംഘവും സഞ്ചരിച്ച വാഹനം പിക്കപ്പുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ സഹയാത്രികരായിരുന്ന ബിനു അടിമാലിയെയും മഹേഷ് കുഞ്ഞുമോനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മിമിക്രി കലാകാരനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോന്റെ പല്ലിനും മുഖത്തിനുമാണ് പരിക്കേറ്റിരുന്നത്. ഒമ്പത് മണിക്കുര്‍ നീണ്ട വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം മഹേഷ് നിരീക്ഷണത്തിലാണെന്നും ചില മൈനര്‍ സര്‍ജറികള്‍ ഇനിയും ബാക്കിയുണ്ടെന്നും റിക്കവറാകാന്‍ സമയമെടുക്കുമെന്നും സുഹൃത്തുക്കള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT