Film News

'നോ' പറയാത്ത ദുൽഖറും വേഫെററും തന്നെയാണ് 'ലോക'യുടെ ശക്തി: ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ അഭിമുഖം

മിത്ത്, ഫാന്റസി ഇലമെന്റുകൾ എന്നിവയെ പുതിയ കാലവുമായി ബ്ലെൻഡ്, ചെയ്ത് ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് 'ലോക: ചാപ്റ്റർ 1 ചന്ദ്ര' ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാനും ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യനും സംഘവുമാണ് ചന്ദ്രയുടെ വിസ്മയം നിറഞ്ഞ ലോകത്തെ സൃഷ്ടിച്ചത്. വ്യത്യസ്തമായ ഈ സിനിമാറ്റിക് എക്സ്പീരിയൻസ് ഒരുക്കിയതിന്റെ അനുഭവങ്ങൾ ക്യു സ്റ്റുഡിയോയുമായി പങ്കുവെക്കുന്നു ആർട്ട് ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ.

ചന്ദ്രയുടെ 'ലോക'ത്തേക്ക്

പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാനാണ് എന്നെ ലോകയിലേക്ക് വിളിക്കുന്നത്. 2013 ൽ മങ്കിപെൻ എന്ന സിനിമ മുതൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കാന്താര എന്ന സിനിമയുടെ വർക്കുകൾ നടക്കുന്ന സമയമാണ് ലോകയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്.

പ്രേക്ഷകർ ഏറ്റെടുത്തു

ഈ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്. ചെയ്ത സമയം കുറച്ച് ടെൻഷൻ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നമ്മൾ ഓരോ മേഖലയിലും പ്രവർത്തിച്ചവരുടെ വർക്കുകൾ ശ്രദ്ധ നേടുന്നു, ചർച്ച ചെയ്യുന്നു എന്ന് കാണുമ്പോൾ അതിയായ സന്തോഷമുണ്ട്.

'നോ' പറയാത്ത ദുൽഖറും വേഫെററും

വേഫെറർ ഫിലിംസ് എന്ന നിർമ്മാണ കമ്പനി തന്നെയാണ് ഈ സിനിമയുടെ ബാക്ക് ബോൺ. ലോകയുടെ ചിത്രീകരണ വേളയിൽ പെട്ടെന്ന് എന്തെങ്കിലും ഒരു കാര്യം അഡീഷനലായി ചെയ്യേണ്ടി വന്നാൽ അവർ അക്കാര്യങ്ങൾ എല്ലാം സപ്പോർട്ട് ചെയ്ത് ഒപ്പം നിന്നിരുന്നു. അവിടെ അവർ ഒരിക്കൽ പോലും നോ പറഞ്ഞിട്ടില്ല. വേഫെറർ നമ്മളെ വിശ്വസിച്ച് ഒപ്പം നിന്നത് കൊണ്ട് തന്നെയാണ് ഇത്രയും നല്ല ഔട്ട് നൽകാൻ കഴിഞ്ഞത്.

ചന്ദ്രയുടെയും സണ്ണിയുടെയും അപ്പാർട്മെന്റ്സ്

ഡൊമിനിക് ആദ്യമേ തന്നെ വന്ദനം റഫറൻസ് ആയിരുന്നു പിടിച്ചത്. അദ്ദേഹം നമുക്ക് നൽകിയ ഐഡിയ എന്തെന്നാൽ അടുത്തടുത്തായി രണ്ട് അപ്പാർട്മെന്റുകൾ വേണമെന്നും രണ്ട് അപ്പാർട്മെന്റിനും നടുവിലായി ഒരു റോഡ് വേണമെന്നുമായിരുന്നു. ബാംഗ്ലൂരിൽ അത്തരത്തിലുള്ള ഒരു ലൊക്കേഷൻ ഞങ്ങൾ കണ്ടെത്തി. എന്നാൽ ആ അപ്പാർട്മെന്റുകളുടെ ഇന്റീരിയറിൽ ഇത്രയധികം രംഗങ്ങൾ ചിത്രീകരിക്കാനുള്ള സ്പേസ് ഇല്ലായിരുന്നു. അതിനാൽ അത് മറ്റൊരു ലൊക്കേഷനിൽ ചീറ്റ് ചെയ്ത് ഒരുക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് നമ്മൾ എറണാകുളം അബാം സ്റ്റുഡിയോസിൽ ആ അപ്പാർട്മെന്റുകളുടെ ഇന്റീരിയർ സെറ്റ് ഇട്ടു.

ബാംഗ്ലൂർ ഇൻ കൊച്ചി

ബാംഗ്ലൂർ കൊച്ചിയിൽ തന്നെ റീക്രിയേറ്റ് ചെയ്യുന്നതിന് പ്രധാനമായും ഞങ്ങൾ നിയോൺ ബോർഡുകളും ലൈറ്റുകളും ഉപയോഗിച്ചു. അത് വരുമ്പോൾ തന്നെ ബാംഗ്ലൂർ ഫീൽ വരുമല്ലോ.

ചന്ദ്രയ്ക്ക് ശക്തി നൽകിയ 'ഗുഹ'

ആ ഗുഹ സെറ്റിട്ടതല്ല. യഥാർത്ഥത്തിൽ അത് കണ്ണൂരുള്ള ഒരു ഗുഹയായിരുന്നു. നമ്മുടെ കഥയ്ക്ക് അനുസരിച്ച് ആ ഗുഹയിൽ, ആ സ്കൾപ്ചർ മുതൽ പായലും പൂപ്പലും വരെ, പല കാര്യങ്ങളും ക്രിയേറ്റ് ചെയ്യുകയായിരുന്നു. ആ ഗുഹയിൽ തന്നെയാണ് ആ രംഗങ്ങൾ മുഴുവൻ ചിത്രീകരിച്ചതും.

ഹോളി ഗ്രെയ്ൽ കഫേ

ഈ സിനിമയുടെ A to Z കാര്യങ്ങൾ ബംഗ്ലാൻ വ്യക്തമായി പ്രീ ഡിസൈൻ ചെയ്തിരുന്നു. ഫോർട്ട് കൊച്ചിയിലെ ഒരു ഹാളിലാണ് ഹോളി ഗ്രെയ്ൽ കഫേ സെറ്റിട്ടത്. ആ ഹാളിൽ കല്ലുകളൊക്കെ ചേർത്ത് ആ കെട്ടിടത്തിന്റെ ലുക്ക് അൽപ്പം മാറ്റിയാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. അതുപോലെ ഹോളി ഗ്രെയ്ൽ കഫേയിലെ അണ്ടർ ഗ്രൗണ്ട് സീനുകൾ ഒരുക്കിയത് വരാപ്പുഴയിൽ മറ്റൊരു ഫ്ലോറിലാണ് സെറ്റ് ചെയ്തത്.

ലോകയിൽ ഉപയോഗിക്കുന്ന മഞ്ഞ കാർ തന്നെയാണോ ലക്കി ഭാസ്കറിലും കാണിക്കുന്നത്?

അത് ലക്കി ഭാസ്കറിൽ ഉപയോഗിക്കുന്ന കാർ അല്ല, രണ്ടും രണ്ട് കാറുകളാണ്. എന്നാൽ ആ രണ്ടു കാറുകളുടെയും ഉടമ ഒരാളാണ്... DQ. അദ്ദേഹത്തിന്റെ ഗാരേജിലെ കാറുകളാണത്.

ചന്ദ്രയുടെ കത്തി, മൂത്തോന്റെ സ്റ്റിക്ക്

ചന്ദ്രയുടെ കത്തി എങ്ങനെ വേണമെന്നത് സംബന്ധിച്ച് ബംഗ്ലാൻ വ്യക്തമായ റിസർച്ച് ഒക്കെ നടത്തി, അതുപ്രകാരം ചില മോഡലുകൾ വരച്ച്, ഡൊമിനിക്കിനെ കാണിച്ചു. അതിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുത്തതാണ് ഇപ്പോൾ സിനിമയിൽ കാണുന്ന മോഡൽ. മൂത്തോൻ ഉപയോഗിക്കുന്ന സ്റ്റിക്കും അതുപോലെ തന്നെയാണ്. നമ്മൾ പത്തോളം മോഡലുകൾ വരച്ചിരുന്നു. ബംഗ്ലാൻ എന്ന പ്രൊഡക്ഷൻ ഡിസൈനർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ ഞങ്ങൾക്ക് അധികം റിസർച്ച് ആവശ്യം വരുന്നില്ല എന്നതാണ് വസ്തുത, കാരണം എല്ലാ വസ്തുക്കളുടെയും റഫറൻസ് അദ്ദേഹത്തിന്റെ പക്കലുണ്ട്.

അടുത്ത സിനിമകൾ

വിലായത്ത് ബുദ്ധ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. വെങ്കി അറ്റ്ലൂരി ചിത്രം 'സൂര്യ 46' ലാണ് ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നത്.

വിലായത്ത് ബുദ്ധയുടെ പ്രതീക്ഷകൾ

വിലായത്ത് ബുദ്ധ റിലീസ് ചെയ്ത്, ബിഗ് സ്‌ക്രീനുകളിൽ കാണാൻ കാത്തിരിക്കുകയാണ്. നിലവിൽ ആ സിനിമയെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല. എന്നാൽ വലിയ പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്ന ചിത്രമാണത്.

സി.പി.രാധാകൃഷ്ണൻ ഉപരാഷ്ട്രപതി; എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം 452 വോട്ടുകൾക്ക്

'എന്തുകൊണ്ട് കല്യാണി' എന്ന ചോദ്യം ഇനിയാരും ചോദിക്കില്ല, അതിന് പിന്നിലെ പ്രയത്നം വലുതാണ്: ശാന്തി ബാലചന്ദ്രന്‍

ഒറ്റയടിക്ക് കൂട്ടിയത് മൂന്നിരട്ടി, മണ്ണൂത്തി കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ പ്രതിഷേധം. ആശങ്കയിൽ വിദ്യാർഥികൾ

അന്ന് സത്യന്‍ സാര്‍ ഓടി വന്ന് പറഞ്ഞു, 'ലാൽ പറഞ്ഞു നീ നന്നായി ചെയ്യുന്നുണ്ടെന്ന്' : സംഗീത് പ്രതാപ്

നസ്ലെന്‍ ഭയങ്കര ക്യൂട്ട്, സംസാരിച്ചാല്‍ ബാഗിലിട്ട് വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും: ദുല്‍ഖര്‍ സല്‍മാന്‍

SCROLL FOR NEXT