Film News

അര്‍ണബിന്റെ ചാനല്‍ചര്‍ച്ചക്ക് 9 മിനുട്ടിന് മുമ്പ് 'അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട്' ഫസ്റ്റ്‌ലുക്ക്: രാംഗോപാല്‍വര്‍മ്മ

മാധ്യമപ്രവര്‍ത്തകനും റിപ്പബ്ലിക് ചാനല്‍ എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിയെക്കുറിച്ച് രാംഗോപാല്‍ വര്‍മ്മ സിനിമ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സുഷാന്ത് സിംഗ് രജപുത്തിന്റെ ആത്മഹത്യയുമായി ബന്ധിപ്പിച്ച് ബോളിവുഡിനെ ക്രിമിനല്‍ പശ്ചാത്തലമുള്ള സിനിമാ മേഖലയായി വിശേഷിപ്പിച്ചതിനുള്ള മറുപടിയായിരുന്നു ആര്‍.ജി.വിയുടെ സിനിമ.

രാംഗോപാല്‍ വര്‍മ്മയുടെ പതിവ് പ്രകോപന ട്വീറ്റുകളിലൊന്നായി ആദ്യം ഈ അനൗണ്‍സ്‌മെന്റിനെ തള്ളിയിരുന്നവര്‍ ഇപ്പോള്‍ ഞെട്ടിയിട്ടുണ്ട്. ഓഗസ്റ്റ് പന്ത്രണ്ടിന് അര്‍ണബ് ഗോസ്വാമി പ്രൈം ടൈം ചര്‍ച്ച തുടങ്ങുന്ന 9മണിക്ക് 9 മിനുട്ട് മുമ്പ് അര്‍ണബ് ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്ന പേരിലുള്ള സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിടുമെന്നാണ് രാംഗോപാല്‍ വര്‍മ്മയുടെ വെല്ലുവിളി.

സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ഹിന്ദി സിനിമാ മേഖലയെ കുറിച്ച് വ്യാപകമായ വിമര്‍ശനമുയര്‍ന്നിരുന്നു. ചില ചാനലുകള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. ബോളിവുഡിനെ കുറിച്ച് ഭയാനകമായ രീതിയില്‍ അര്‍ണബ് ഗോസ്വാമി സംസാരിക്കുന്നത് കേട്ട് താന്‍ ഞെട്ടിയെന്ന് ഒരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു.

'ബോളിവുഡ് മുഴുവന്‍ ഗുണ്ടകളും, റേപ്പിസ്റ്റുകളും, ലൈംഗികമായി ചൂഷണം ചെയ്യുന്നവരുമാണെന്നാണ് അര്‍ണബ് പറയുന്നത്. ക്രിമിനല്‍ ബന്ധങ്ങളുള്ള ഏറ്റവും മോശമായ മേഖലയെന്നാണ് ബോളിവുഡിനെ വിശേഷിപ്പിച്ചത്. ദിവ്യ ഭാരതി, ജിയാ ഖാന്‍ , ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങള്‍ ഒരേ പോലെ അവതരിപ്പിക്കുന്നു, ബോളിവുഡിനെ കൊലപാതകിയാക്കുന്നു. 25 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ സംഭവങ്ങളാണ് ഇത്, സാഹചര്യങ്ങളും വ്യത്യസ്തമാണ്. പക്ഷെ അര്‍ണബിന്റെ ചിന്തയില്‍ ഇതെല്ലാം ഒന്നാണ്. 'ഇതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാമെന്ന് ഞാന്‍ വിചാരിച്ചത്.' സിനിമയില്‍ അര്‍ണബിന്റെ മുഖംമൂടി മാറ്റി എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരുമെന്നും രാംഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്.

തന്റെ ചിത്രത്തിന്റെ പേര് നിശ്ചയിച്ചുവെന്ന് മറ്റൊരു ട്വീറ്റില്‍ രാം ഗോപാല്‍ വര്‍മ്മ പറയുന്നു. 'അര്‍ണബ്, ദ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നാണ് പേര് തീരുമാനിച്ചിരിക്കുന്നത്. അര്‍ണബിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ എന്ത് കൊടുക്കണമെന്ന് ആലോചിച്ചു, ന്യൂസ് പിമ്പെന്നോ ന്യൂസ് പ്രോസ്റ്റിറ്റിയൂട്ട് എന്നോ കൊടുക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. രണ്ടും പ്രസക്തമായിരുന്നു, ഒടുവില്‍ ഞാന്‍ പ്രോസ്റ്റിറ്റിയൂട്ട് എന്ന് കൊടുക്കാന്‍ തീരുമാനിച്ചു. എനിക്കറിയാം ഈ ട്വീറ്റുകളില്‍ ഞാന്‍ കുറച്ച് മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന്, അര്‍ണബില്‍ നിന്നാണ് ഈ വാക്കുകള്‍ ലഭിച്ചത്', ട്വീറ്റില്‍ പറയുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT