Film News

'ചെരാതുകള്‍ മാസ്റ്റര്‍പീസ്', കുമ്പളങ്ങിയിലെ ഗാനത്തെ പുകഴ്ത്തി അര്‍ജിത് സിങ്, സന്തോഷം പങ്കുവെച്ച് സിത്താര

2019ല്‍ പുറത്തിറങ്ങിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിലെ 'ചെരാതുകള്‍' ഏറെ പ്രശംസകള്‍ നേടിയ ഗാനമായിരുന്നു. ഇപ്പോള്‍ ഗാനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ്. 'എ മാസ്റ്റര്‍ പീസ്' എന്നാണ് പാട്ടിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് അര്‍ജിത് സിങ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിത്താരയും സുഷിനും ചേര്‍ന്നാണ്. 'ചേരാതുകള്‍ നല്‍കുന്ന സന്തോഷം' എന്ന അടിക്കുറിപ്പോടെയായിരുന്നു അര്‍ജിത് സിങിന്റെ പോസ്റ്റ് സിത്താര പങ്കുവെച്ചത്.

മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, മാത്യു തോമസ്, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജിഎസ്ടി പരിഷ്‌കരണം വിലക്കയറ്റം തടയുമോ? MONEY MAZE

'പ്രേമത്തിനും ആയുസ്സുണ്ടന്നേ'; നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി' ടീസർ എത്തി

"അച്ഛനുമായി താരതമ്യം ചെയ്യരുത്, തട്ടീം മുട്ടീം പൊയ്ക്കോട്ടെ..."

സംഭവ വിവരണം നാലര സംഘം മലയാളത്തിലെ ഏറ്റവും ചെലവേറിയ വെബ് സീരീസ്: കൃഷാന്ത് ആര്‍.കെ

മെമ്മറീസിലെ ആ ഷോട്ട് പരീക്ഷണമായിരുന്നു, അതുപോലൊന്ന് മിറാഷിലും ഉണ്ട്: ജീത്തു ജോസഫ്

SCROLL FOR NEXT