Film News

‘ശോഭയ്ക്ക് സര്‍പ്രൈസായില്ലേ?’; ലവും ആക്ഷനും ഡ്രാമയുമായി നയന്‍താരയും നിവിനും

THE CUE

ഒരു ഇടവേളയ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ വീണ്ടും നായികയായെത്തുന്ന ലവ് ആക്ഷന്‍ ഡ്രാമയുടെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്ന് ധ്യാന്‍ ശ്രീനിവാസനാണ്. ധ്യാനിന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ചിത്രം. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ധ്യാനിനും അജുവിനും മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചു.ടീസര്‍ ഇതിനകം തന്നെ പത്തു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു.

ഒരു കോമഡി എന്റര്‍ടെയ്‌നറാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശ്രീനിവാസന്റെ വടക്ക്‌നോക്കിയന്ത്രം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരുകളായ ദിനേശന്‍, ശോഭ എന്നിങ്ങനെയാണ് നിവിന്റെയും നയന്‍താരയുടെയും കഥാപാത്രങ്ങളുടെ പേര്. നിവിന്‍ പോളി-അജു വര്‍ഗീസ് ടീമിന്റെ കോമ്പിനേഷനും സിനിമയില്‍ ചിരിപടര്‍ത്തുമെന്നുറപ്പ്. 2016ല്‍ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം നയന്‍താര നായികയായെത്തുന്ന മലയാള ചിത്രം കൂടിയാണ് ലവ് ആക്ഷന്‍ ഡ്രാമ.

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍,ഭഗത് മാനുവല്‍, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ധന്യ ബാലകൃഷ്ണ, ദുര്‍ഗ കൃഷ്ണ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി വേഷമിടുന്നു. ജോമോന്‍ ടി ജോണ്‍ റോബി വര്‍ഗീസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം. എഡിറ്റിങ് വിവേക് ഹര്‍ഷന്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT