Film News

ഒരു വശത്ത് കണ്ണുനീർ മറുഭാഗത്ത് ചിത്രശലഭം ; 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ; ടൈറ്റിൽ റോളിൽ അപർണ്ണ ബാലമുരളി

സുരരൈ പോട്രിന് ശേഷം അപര്‍ണ ബാലമുരളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രമായ 'ഉല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഏറെ പ്രത്യേകതകൾ ഉള്ള ഉലയുടെ പോസ്റ്റർ പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. ടോവിനോ ചിത്രം കൽക്കി സംവിധാനം ചെയ്ത പ്രവീണ്‍ പ്രഭാറാം ആണ് ഉല സംവിധാനം ചെയ്യുന്നത്. സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മൺ ആണ് സിനിമ തമിഴിലും മലയാളത്തിലും നിർമ്മിക്കുന്നത്.

ഏറെ അർഥവത്തായ ചിത്രമാണ് ഉലയുടെ ഫസ്റ്റ് ലുക് പോസ്റ്ററിൽ ഉള്ളത്. അപർണ്ണ ബാലമുരളിയുടെ മുഖത്തിന്റെ ഒരു വശം കണ്ണുനീർ തുള്ളികളും മറുവശത്ത് ചിത്രശലഭങ്ങളും പൂവിതളുകളും നിറഞ്ഞ് പ്രകാശനിർഭരവുമാണ്.

പ്രവീണ്‍ പ്രഭാറാം സുജിന്‍ സുജാതൻ എന്നിവർ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് 'ഉല'. സിനിമയുടെ ചിത്രീകരണം മെയ് അവസാനം വാരം ആരംഭിക്കും.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT