Film News

'നടന വിസ്മയത്തോടൊപ്പം ഒരു സിനിമ കൂടി'; ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ

ദൃശ്യം രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ട്വല്‍ത്ത് മാന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി അനുശ്രീ.

നടന വിസ്മയത്തോടൊപ്പം ഒരു ചിത്രം കൂടി എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. 'നടന വിസ്മയം... Lt Col പത്മഭൂഷണ്‍ ഭരത് മോഹന്‍ലാല്‍.. നമ്മുടെ സ്വന്തം ലാലേട്ടന്‍.. അദ്ദേഹത്തോടൊപ്പം ഒരു ചിത്രം കൂടി.. 12th man..', അനുശ്രീ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സസ്‌പെന്‍സ് സ്വഭാവത്തില്‍ എത്തുന്ന ട്വല്‍ത്ത് മാനില്‍ ഒറ്റ ദിവസത്തെ സംഭവമാണ് കഥയാകുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍.

അദിതി രവി, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT