Film News

'ഇവർക്കൊന്നും വേറെ പണിയില്ലേ'; കോൺഗ്രസ്സിലേക്കെന്ന പ്രചാരണത്തിനെതിരെ അനുശ്രീ

'നടി അനുശ്രീയും കോൺഗ്രസ്സിലേയ്ക്ക്' എന്ന സൈബർ പ്രചാരണത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് താരം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് രാഷ്ട്രീയത്തിലേക്കെന്ന വ്യാജ പ്രചാരണത്തിനെതിരെ അനുശ്രീ രംഗത്തെത്തിയിരിക്കുന്നത്. ധര്‍മജന്‍ ഇഫക്ട് തുടരുന്നു അനുശ്രീ കോണ്‍ഗ്രസിലേക്ക് എന്നെഴുതിയ ഒരു പോസ്റ്ററിന് താഴെയാണ് അനുശ്രീ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

‘ഈ ആളുകള്‍ക്കൊന്നും ഒരു പണിയും ഇല്ലേ, അറിയാന്‍ പാടില്ലാഞ്ഞു ചോദിക്കുവാ. വേറെ ന്യൂസ് ഒന്നും കിട്ടാനില്ലേ, കഷ്ടം’ എന്നാണ് അനുശ്രീ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതിയത്'
അനുശ്രീ

തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അനുശ്രീ പങ്കെടുത്തിരുന്നു. ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിലും അനുശ്രീ സജീവ സാന്നിധ്യമായിരുന്നു. നടന്മാരായ ധർമജൻ ബോൾഗാട്ടിയും , രമേശ് പിഷാരടിയും കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിരുന്നു. അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു. തന്റെ സുഹൃത്തായ ധര്‍മ്മജന്‍ മത്സരിക്കുകയാണെങ്കില്‍ മുഖ്യ പ്രചാരകനാകുമെന്നും പിഷാരടി അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയില്‍ ഇടവേള ബാബുവും പങ്കെടുത്തിരുന്നു.

തിര പോലെ വ്യത്യസ്‍തമായ സിനിമ, വിനീത് ശ്രീനിവാസന്റെ ത്രില്ലർ ചിത്രം പൂജ റിലീസായി എത്തും: വിശാഖ് സുബ്രഹ്മണ്യം അഭിമുഖം

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

SCROLL FOR NEXT