Film News

'ലോകേഷ് കനകരാജ് ചിത്രത്തില്‍ മരിക്കാനാണ് ആഗ്രഹം'; വിടുതലൈ വെട്രിമാരന്റെ ഏറ്റവും മികച്ച ചിത്രമെന്ന് അനുരാഗ് കശ്യപ്

ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. കഥാപാത്രങ്ങള്‍ക്ക് പ്രൗഢമായ മരണം കൊടുക്കുന്നയാളാണ് ലോകേഷ് എന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ മരിക്കാനാണ് ആഗ്രഹമെന്നും അനുരാഗ് കശ്യപ് ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'വിടുതലൈ' വെട്രിമാരന്റെ ഇതുവരെയ്ക്കുമുള്ളതില്‍ വച്ച് ഏറ്റവും മികച്ച ചിത്രമാണ് എന്നും, ഓരോ സിനിമ കഴിയുന്തോറും വെട്രിമാരന്‍ മികച്ചുകൊണ്ടേയിരിക്കുന്നുവെന്നും അനുരാഗ് കശ്യപ് അഭിമുഖത്തില്‍ പറഞ്ഞു.

ലോകേഷിന്റെ ഒരു സിനിമയിലെങ്കിലും എനിക്ക് മരിക്കണം. വെറുതേ ഒരു വേഷമല്ല ഞാനാഗ്രഹിക്കുന്നത്. അത്രമേല്‍ പ്രതാപത്തോടെ മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാഗ്രഹം
അനുരാഗ് കശ്യപ്

വിടുതലൈ തനിക്ക് ഇഷ്ടമാണ്, ചിത്രത്തിന്റെ രണ്ടാം ഭാഗം കാണാന്‍ താല്പര്യം ഉണ്ട് എന്നും പറഞ്ഞ അനുരാഗ്, വിജയ് സേതുപതി ചിത്രത്തില്‍ ചെറിയ ഭാഗമേ ചെയ്തിട്ടുള്ളൂവെങ്കിലും അത് ഗംഭീരമാക്കിയിട്ടുണ്ട് എന്നും പക്ഷെ തന്നെ അത്ഭുതപ്പെടുത്തിയത് സൂരിയാണ് എന്നും അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

സണ്ണി ലിയോണും രാഹുല്‍ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'കെന്നഡി'യാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. 'കെന്നഡി' 76-മത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മിഡ്നെറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് ചിത്രം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 7 മിനുട്ട് ദൈര്‍ഘ്യമുള്ള സ്റ്റാന്‍ഡിങ് ഒവേഷന്‍ നേടിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സീ സ്റ്റുഡിയോസ്, ഗുഡ് ബാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജന്‍ സിംഗ്, കബീര്‍ അഹൂജ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ഈ വര്‍ഷം പുറത്തിറാകുമെന്നാണ് ചിത്രത്തിന്റെ ടീസര്‍ സൂചിപ്പിക്കുന്നത്.

സില്‍വെസ്റ്റര്‍ ഫൊന്‍സേകയാണ് ചിത്രത്തിനായി ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് : താന്യ ഛബ്രിയ & ദീപക് കട്ടാര്‍ സഹനിര്‍മാണം : കാവന്‍ അഹല്‍പാറ . 'ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത്' ആയിരുന്നു അവസാനമായി തിയ്യേറ്ററുകളില്‍ എത്തിയ അനുരാഗ് കശ്യപ് ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT