Film News

ഭ്രമയു​ഗം പോലെയുള്ള ചിത്രങ്ങൾ മലയാളത്തിൽ മാത്രമേ സംഭവിക്കൂ, മമ്മൂട്ടിയുടെ കഴിഞ്ഞ അഞ്ച് സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തം;അനുരാ​ഗ് കശ്യപ്

ഹിന്ദി സിനിമയെക്കാൾ താൻ ഇപ്പോൾ കൂടുതൽ കാണുന്നത് മലയാളം സിനിമകളാണ് എന്ന് സംവിധായകൻ അനുരാ​ഗ് കശ്യപ്. മലയാളത്തിലെ കൊമേഷ്യൽ സിനിമകൾ പോലും വളരെ എന്റർടെയ്നി​ഗ് ആണ് എന്നും ഭ്രമയു​ഗം പോലെ ഒരു സിനിമ മലയാളം ഇഡസ്ട്രിയിൽ അല്ലാതെ മറ്റൊരിടത്തും സാധ്യമാവില്ല എന്നും അനുരാ​ഗ് കശ്യപ് പറ‍ഞ്ഞു. മലയാള സിനിമ പറയുന്നത് യഥാർത്ഥ കഥയാണ് അത് ഒരോന്നിനും അതിന്റേതായ സവിശേഷതയുണ്ട്. മലയാളത്തിലെ ഫിലിം മേക്കേഴ്സ് സിനിമ ചെയ്യുന്നത് വ്യവസായത്തിന് വേണ്ടി അല്ല, അവരവർക്ക് വേണ്ടിയാണ്. അതിന്റെ തെളിവാണ് ഭ്രമയു​ഗം പോലെയുള്ള സിനിമകൾ എന്നും അനുരാ​ഗ് കശ്യപ് ദ ഹിന്ദുവിനോട് പറഞ്ഞു.

അനുരാ​ഗ് കശ്യപ് പറഞ്ഞത്:

ഞാൻ ഹിന്ദി സിനിമയെക്കാൾ കൂടുതൽ ഇപ്പോൾ കാണുന്നത് മലയാള സിനിമകളാണ്. കാരണം മലയാള സിനിമകൾ എന്നെ വളരെയധികം ആവേശം കൊള്ളിക്കുന്നുണ്ട്. ഇവിടുത്തെ കൊമേഷ്യൽ സിനിമകൾ പോലും യഥാർത്ഥത്തിൽ വളരെ എന്റർടെയ്നിം​ഗ് ആണ്. ഇപ്പോൾ ആവേശം പോലെയൊരു സിനിമയിലേക്ക് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മൂന്ന് ഇൻഫ്ലുവൻസലേഴ്സിനെ കാസ്റ്റ് ചെയ്യാൻ മടികാണിച്ചിട്ടില്ല. ബോളിവുഡിൽ അവർ ഇത്തരം റോളുകളിലേക്ക് വലിയ താരങ്ങളെ വച്ച് നിറയ്ക്കാൻ നോക്കും. യഥാർത്ഥ തരത്തിലുള്ള കഥ പറച്ചിലിനെക്കാൾ സ്റ്റാർ പവറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവർ ശ്രമിക്കുക. യഥാർത്ഥ കഥകൾ പുറത്ത് വരുമ്പോഴോ അത് വർക്ക് ആവുകയുള്ളു. ലാപത്ത ലേഡീസ്, 12 ഫെയിൽ തുടങ്ങിയിട്ടുള്ള സിനിമകൾ എതെങ്കിലും ഒരു പാറ്റേണിനെ പിന്തുടരുന്നില്ല, കിൽ എന്ന ചിത്രം ഒരു ആക്ഷൻ മൂവിയാണ്. പക്ഷേ ആ സിനിമയ്ക്ക് അതിന്റേതായ സവിശേഷതയുണ്ട്.

മലയാള സിനിമ പറയുന്നത് യഥാർത്ഥ കഥയാണ് അത് ഒരോന്നും അതുല്യവുമാണ്. ഇവിടുത്തെ ഫിലിം മേക്കേഴ്സ് വ്യവസായത്തിന് വേണ്ടിയല്ല അവരവർക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. ഭ്രമയു​ഗം പോലെ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സിനിമ മറ്റൊരു ഇൻഡസ്ട്രിയിലും ഉണ്ടാകില്ല. അവർ ആ​ഗ്രഹിക്കുന്ന ചിത്രങ്ങളാണ് അവർ നിർമിക്കുന്നത് എന്നതിന്റെ തെളിവാണ് അത്.

മമ്മൂട്ടിയുടെ കഴിഞ്ഞ അഞ്ച് സിനിമകൾ നോക്കു. കാതൽ ദി കോർ മുതൽ ടർബോ വരെയുള്ള സിനിമകൾ എടുത്താൽ എല്ലാം പരസ്പരം ‌വ്യത്യസ്തമാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അദ്ദേഹം ഇപ്പോഴും തന്റെ ​ഗെയിമിൽ മുകളിലാണ് നിൽക്കുന്നത്. മാത്രമല്ല പുതിയത് എന്തെങ്കിലും ചെയ്യാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഔട്ട് ആൻ്റ് ഔട്ട് എൻ്റർടെയ്‌നറായ ടർബോ പോലും വ്യത്യസ്തമായിരുന്നു. ഇപ്പോൾ മോഹൻലാലും അങ്ങനെ തന്നെയാണ്. പ്രേക്ഷകർക്ക് വർക്കായില്ലെങ്കിലും അദ്ദേഹം റിസ്ക് എടുത്ത് പുതുതായി പരീക്ഷിച്ച ചിത്രമാണ് മലക്കോട്ടൈ വാലിബനിൻ.

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT