Film News

'മേനെ പ്യാർ കിയാ'യിൽ പെപ്പെയും; സർപ്രൈസ് താരത്തെ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ ചിത്രം 'മേനെ പ്യാർ കിയാ'യിൽ ആന്റണി വർഗീസും. ചിത്രത്തിലെ നിർണ്ണായകമായ ഭാഗത്താണ് നടന്റെ കാമിയോ കഥാപാത്രമെത്തുന്നത്. ഈ കഥാപാത്രത്തിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം 'മേനെ പ്യാർ കിയാ' മികച്ച പ്രതികരണത്തോടെ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോമഡിയും റൊമാൻസും കോർത്തിണക്കി ഒരു പക്കാ എന്റർടെയ്നറാണ് സിനിമ എന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൃദു ഹാറൂണിന്റെയും സുഹൃത്ത് കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേതാക്കളുടെയും പ്രകടനം തന്നെയാണ് സിനിയയുടെ ഹൈലൈറ്റായി എല്ലാവരും പറയുന്നത്. ഒപ്പം പ്രീതി മുകുന്ദന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മേനേ പ്യാർ കിയ'. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിഥുട്ടി, അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റൊമാന്റിക് ട്രാക്കിലൂടെ തുടങ്ങി ത്രില്ലർ പശ്ചാത്തലത്തിലൂടെ ഗതി മാറുന്ന സിനിമ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന "മേനേ പ്യാർ കിയ"യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

ഇന്ദ്രജിത്ത് നൽകിയ സൈക്കിൾ, ആന്റണി പെരുമ്പാവൂരിന്റെ സ്വർണ്ണ നാണയം, വിസ്മയിപ്പിച്ചത് പൃഥ്വിരാജിന്റെ സമ്മാനം: സിദ്ധു പനയ്ക്കൽ

ഭയം വന്നാൽ ആ നിമിഷം തീരുന്ന ഒന്നാണ് ക്രിയേറ്റിവിറ്റി: മുരളി ഗോപി

യുവാക്കളെ രാഷ്ട്രീയവത്കരിക്കാന്‍ യുവജന സംഘടനകള്‍ക്ക് സാധിക്കണം; സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കേരളത്തിന്റെ കരുത്ത് നൈപുണ്യ ശേഷിയുള്ള യുവതലമുറ; മന്ത്രി പി.രാജീവ്

ഗ്രാമി 2026: ദലൈലാമയ്ക്കും സ്റ്റീവൻ സ്പീൽബർഗിനും കെ പോപ്പിനും പുരസ്‌കാര നേട്ടം

SCROLL FOR NEXT