Film News

'ഇത് ഒരൊന്നൊന്നര ഇടിക്കുള്ള കോളാണല്ലോ'; ആവേശം നിറയ്ക്കുന്ന ആന്റണി പെപ്പെയുടെ 'ദാവീദ്' ടീസർ പുറത്ത്

ആന്റണി വർഗീസ് നായകനാവുന്ന ദാവീദിന്റെ ടീസർ പുറത്തുവിട്ടു. ബൈബിളിലെ ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥയിൽ ആരംഭിക്കുന്ന, ആവേശം കൊള്ളിക്കുന്ന ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ലോകപ്രശസ്തനായ ഒരു ബോക്സറും കഥാനായകനായ അബുവും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്ന് ടീസർ സൂചന നൽകുന്നു. സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തിലാണ് ആന്റണി പെപ്പയെ കാണാൻ കഴിയുന്നത്. ജസ്റ്റിൻ വർഗീസിന്റെ സംഗീതമാണ് ടീസറിന്റെ മറ്റൊരു പ്രധാനപ്പെട്ട ആകർഷണം. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം ഫെബ്രുവരി 14 ന് തിയറ്ററുകളിലെത്തും.

സമ്പൂർണ്ണമായും ബോക്സിം​ഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആഷിഖ് അബു എന്ന ബോക്സർ കഥാപാത്രത്തെയാണ് ആന്റണി വർ​ഗീസ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനു വേണ്ടി ആന്റണി ശരീരഭാരം കുറയ്ക്കുകയും പ്രത്യേക പരിശീലനം നേടുകയും ചെയ്തിരുന്നു. ലിജോ മോളാണ് ദാവീദിൽ ആന്റണി വർഗീസിന്റെ നായികയായി എത്തുന്നത്.

സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോം ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിച്ചിരിക്കുന്നത്. വിജയരാഘവൻ, സൈജു കുറുപ്പ്, കിച്ചു ടെലസ്, അജു വർഗീസ്, ജെസ് കുക്കു, വിനീത് തട്ടിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈജിപ്ഷ്യൻ താരം മോ ഇസ്‌മായിലും നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 71 ദിവസത്തോളം നീണ്ട ഷൂട്ടിം​ഗ് ആണ് ചിത്രത്തിനുണ്ടായിരുന്നത്.

ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് PC സ്റ്റണ്ട്‌സ് ആണ്. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന്റെ സംഗീതസംവിധാനവും സാലു കെ തോമസ് ക്യാമറയും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍. കാസ്റ്റിംഗ് ഡയറക്ടർ വൈശാഖ് ശോബന കൃഷ്ണൻ. കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്,പ്രദീപ്‌ കടക്കശ്ശേരി. മേക്കപ്പ് അര്‍ഷദ് വര്‍ക്കല. ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്. വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്. സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്. ഡിജിറ്റൽ ബ്രാൻഡിംഗ് ഫ്രൈഡേ പേഷ്യന്റ്. പബ്ലിസിറ്റി ഡിസൈൻസ് ടെന്‍പോയിന്റ്.

മുതിർന്ന സാഹിത്യകാരന്മാ‍ർ യുവ എഴുത്തുകാർക്ക് വഴികാട്ടികളാകണം; സർഗാത്മക പ്രതിഭകൾക്ക് കൂടുതൽ പിന്തുണ വേണമെന്ന് ഷെയ്ഖ് സുൽത്താൻ

'ഫെഫ്കയുടെ കൊള്ളയ്‌ക്കെതിരെ പ്രതികരിക്കണം എന്ന് തോന്നി';കോസ്റ്റ്യൂം ഡിസൈനിങ് ഉപേക്ഷിക്കുന്നു എന്ന് മെൽവി.ജെ.

പീക്ക് തുപ്പാക്കി വിളയാട്ട്... ഒന്നൊന്നര അങ്കത്തിന് ഇറങ്ങി അമൽ നീരദും ടീമും, ബാച്ച്ലർ പാർട്ടി D’eux ട്രെയ്‌ലർ എത്തി

ഫൺ വൈബിൽ 'പ്രേംപാറ്റ'; പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

അരങ്ങിന് പിന്നിലെ അവഗണന; കാലടി ഉയര്‍ത്തുന്ന ഗൗരവകരമായ ചില അക്കാദമിക ചോദ്യങ്ങള്‍

SCROLL FOR NEXT