Film News

ക്യാമ്പസ് ത്രില്ലറുമായി ആൻസൺ പോൾ, താൾ ടെെറ്റിൽ പോസ്റ്റർ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായെത്തുന്ന ചിത്രം താളിന്റെ ടെെറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഒരു ക്യാമ്പസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ റസൂൽ പൂക്കുട്ടി,എം.ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ്

ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് താൾ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ആൻസൺ പോളിനെക്കൂടാതെ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ. വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം :അരുൺ മനോഹർ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ്‌ മല്യ, ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

ബെത്‌ലഹേം കുടുംബ യൂണിറ്റ്; നമ്മളോടൊപ്പം ഇരുന്ന് ചിരിക്കുന്ന, പ്രണയിക്കുന്ന സിനിമ

ജോജുവിനെതിരെ ഉർവശിയുടെ നിയമപോരാട്ടം; 'ആശ' സെൻസറിങ് പൂർത്തിയായി

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

SCROLL FOR NEXT