Film News

ഭാവനയുടെ മിസ്റ്ററി ത്രില്ലർ ഇനി ഒടിടിയിൽ; സ്ട്രീമിങ് തുടങ്ങി 'അനോമി'

ഭാവന-റഹ്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം 'അനോമി' ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈമിൽ ചിത്രം ലഭ്യമാണ്. സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റിന്റെ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഷെബിൻ ബെൻസൺ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അർജുൻ ലാൽ, ദൃശ്യ രഘുനാഥ്, സുമിത് നവൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന 'സൗണ്ട് പാർട്ടിക്കിൾസ്' എന്ന അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച ആദ്യ ഇന്ത്യൻ സിനിമ കൂടിയായിരുന്നു 'അനോമി'.

'മരണത്തിന്റെ സമവാക്യം' ടാ​ഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. റിയാസ് മാരാത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിച്ച ചിത്രം നിർമിച്ചത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാവനയും ചേർന്നാണ് ചിത്രം നിർമിച്ചത്.

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിന്

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

'കാഞ്ചന, വെരി ഡേഞ്ചറസ് വുമണ്‍'; സജീവ് പാഴൂരിന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ട്രെയ്‌ലര്‍ പുറത്ത്

മലയാള സിനിമയിലെ സുൽത്താൻ : മമ്മൂട്ടി @75

SCROLL FOR NEXT