Film News

ജോമോന്‍.ടി.ജോണും ആന്‍ അഗസ്റ്റിനും വിവാഹമോചനത്തിന്

നടി ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകനും നിര്‍മ്മാതാവുമായ ജോമോന്‍.ടി.ജോണും വേര്‍പിരിയുന്നു.വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹര്‍ജി ചേര്‍ത്തല കുടുംബ കോടതിയില്‍ ജോമോന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 9ന് കുടുംബ കോടതിയില്‍ ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം.

2014 ഫെബ്രുവരിയിലാണ് ജോമോന്‍ ടി ജോണും ആന്‍ അഗസ്റ്റിനും വിവാഹിതരായത്. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനേത്രിയായി തുടക്കമിടുന്നത്. അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. വിവാഹത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തില്‍ പ്രധാന റോളില്‍ ആന്‍ അഗസ്റ്റിന്‍ അഭിനയിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോളോ എന്ന ചിത്രത്തില്‍ വേള്‍ഡ് ഓഫ് ത്രിലോകിലും ആന്‍ അഗസ്റ്റിനായിരുന്നു നായിക.

2013ല്‍ ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആന്‍ അഗസ്റ്റിന് ലഭിച്ചിരുന്നു. പരസ്യ നിര്‍മ്മാണ രംഗത്ത് സജീവമാണ് നിലവില്‍ ആന്‍ അഗസ്റ്റിന്‍. ചാപ്പാക്കുരിശിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായ ജോമോന്‍.ടി.ജോണ്‍ ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, ചാര്‍ലി, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഉള്‍പ്പെടെ ക്യാമറ ചലിപ്പിച്ചു. നീന, എന്ന് നിന്റെ മൊയ്തീന്‍ എന്നീ സിനിമകള്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. ബോളിവുഡില്‍ ഗോല്‍മാല്‍ എഗയിന്‍, സിംബ, സൂര്യവംശി എന്നീ സിനിമകള്‍ക്കും ജോമോന്‍ ടി.ജോണ്‍ ക്യാമറ ചലിപ്പിച്ചിരുന്നു.

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

SCROLL FOR NEXT