Film News

ഭാസ്‌കരപൊതുവാളാകാന്‍ അനില്‍ കപൂര്‍ ; ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഹിന്ദിയില്‍

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി 2019 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍'. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സ്ഥിരീകരിച്ച് നടന്‍ അനില്‍ കപൂര്‍. വെറൈറ്റിയോടായിരുന്നു അനില്‍ കപൂര്‍ റീമേക്കിനെക്കുറിച്ച് സംസാരിച്ചത്. മലയാളത്തില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്ത വേഷമാണ് അനില്‍ കപൂര്‍ ചെയ്യുക.

ഒരു സയന്‍സ് ഫിക്ഷന്‍ കോമഡി ഡ്രാമയായി ഇറങ്ങിയ ചിത്രം മലയാളത്തില്‍ വലിയ വിജയമായിരുന്നു. ഒരു അച്ഛന്റെയും മകന്റെയും ജീവിതത്തിലേക്ക് ഒരു റോബോട്ട് കടന്നു വരുന്നതോടുകൂടി അവരുടെ ജീവിതം എങ്ങനെ മാറിമറിയുന്നുണ് എന്നതായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഇതിവൃത്തം. ഹിന്ദി റീമേക്കിന്റെ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന 'അനിമല്‍', ഹൃതിക് റോഷന്‍ ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്ന ഫൈറ്റര്‍' എന്നീ ചിത്രങ്ങളിലാണ് അനില്‍ കപൂര്‍ ഇപ്പൊ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയായിരുന്ന രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ ആദ്യചിത്രമായിരുന്നു ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT