Film News

'സൂപ്പര്‍ ശരണ്യ'യായി അനശ്വര, ഒപ്പം അര്‍ജുന്‍ അശോകന്‍; തണ്ണീര്‍മത്തന് ശേഷം ഗിരീഷ് എ ഡി

'തണ്ണീർ മത്തൻ ദിനങ്ങൾ'ക്ക് ശേഷം ഗിരീഷ് എ ഡി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ശരണ്യ' അനൗണ്സ്മെന്റ് പോസ്റ്റർ പുറത്തിറക്കി. തണ്ണീർമത്തനിലൂടെ ശ്രദ്ധേയയായ അനശ്വര രാജനാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ സൂപ്പര്‍ ശരണ്യയായി എത്തുന്നത്. അര്‍ജുന്‍ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രം.

ഇരുവരുടെയും കാരക്ടർ പോസ്റ്ററുകളാണ് ഫേസ്ബുക്കിലൂടെ സംവിധായകൻ ഗിരീഷ് പുറത്തുവിട്ടിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാ​ഗ്രാഹണം. ആകാശ് ജോസഫ് വർ​​ഗീസ് എഡിറ്റിം​ഗും ജസ്റ്റിൻ വർ​ഗീസ് സം​ഗീതവും ഒരുക്കിയിരിക്കുന്നു. ​ഗിരീഷ് എ ഡിയും ഷെബിൻ ബക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഉണ്ണി ആറിന്റെ കഥയെ ആധാരമാക്കി കാവ്യാ പ്രകാശ് സംവിധാനം ചെയ്ത 'വാങ്ക്' ആണ് അനശ്വരയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. വാങ്ക് വിളിക്കാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് സിനിമ. ഷബ്‌ന മുഹമ്മദാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും. അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT