അപ്പാനി ശരത് ഇനി തിരക്കഥാകൃത്ത്, ആക്ഷന്‍ ത്രില്ലര്‍ 'ചാരം' തുടങ്ങുന്നു

അപ്പാനി ശരത് ഇനി തിരക്കഥാകൃത്ത്, ആക്ഷന്‍ ത്രില്ലര്‍ 'ചാരം' തുടങ്ങുന്നു

ലിജോ പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ അപ്പാനി രവി എന്ന വില്ലനായി സ്‌ക്രീനിലെത്തിയ ശരത് പിന്നീട് മലയാളത്തിനൊപ്പം തമിഴിലും തിളങ്ങിയിരുന്നു. ഓട്ടോ ശങ്കര്‍ സീ ഫൈവിലെ വെബ് സീരീസിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തും ശരത് തിളങ്ങി. ഇപ്പോഴിതാ തിരക്കഥാകൃത്തിന്റെ റോളിലെത്തുകയാണ് അപ്പാനി. ത്രില്ലര്‍ സ്വഭാവമുള്ള 'ചാരം' ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അപ്പാനി ശരതാണ്. നായകനും ശരത് തന്നെ.

നവാഗതനായ ജോമി ജോസഫാണ് സംവിധാനം. സെന്റ് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസഫ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വര്‍ഗീസ്, ഓട്ടോ ശങ്കര്‍ ഫെയിം സെല്‍വ പാണ്ഡ്യന്‍, രാജേഷ് ശര്‍മ, ജെയിംസ് ഏലിയാ എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രാഹണം നിതിന്‍ ദയാനും സംഭാഷണം മനു എസ് പ്ലാവിലയും ആണ്. നിഖില്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും.

തൊട്ടപ്പന്‍ എന്ന സിനിമയിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ ലീല എല്‍ ഗിരിക്കുട്ടന്‍ സംഗീതം നിര്‍വഹിക്കുന്നു. അജീഷ് ദാസന്റേതാണ് വരികള്‍. ദീപക് അലക്‌സാണ്ടര്‍ പശ്ചാത്തല സംഗീതം.

ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രമെന്ന് അപ്പാനി ശരത് പറഞ്ഞു. സ്റ്റണ്ണര്‍ സാം ആണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീലാല്‍, ആര്‍ട്ട് ഡയറക്ഷന്‍ കൃപേഷ്. സെപ്റ്റംബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും

Related Stories

No stories found.
logo
The Cue
www.thecue.in