Film News

ആര്യക്കൊപ്പം മുരളി ഗോപിയും നിഖില വിമലും; ‘അനന്തൻ കാട്’ റിലീസ് ടീസർ

നടൻ ആര്യയെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രം ജൂൺ 25ന് തിയറ്ററുകളിലെത്തും. ഇന്ദ്രൻസ്,നിഖില വിമല്‍, വിജയരാഘവൻ, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്.

ഗോകുലം ഗോപാലൻ, ബൈജു ഗോപാലൻ, വി.സി പ്രവീൺ, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘അനന്തൻ കാട്’ ജൂൺ 25-ന് ബിഗ് ഡ്രീംസ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഇന്ദ്രൻസ് , മുരളി ഗോപി , ദേവ് മോഹൻ , അപ്പാനി ശരത് , വിജയരാഘവൻ , നിഖില വിമൽ , ശാന്തി , റെജീന കാസാൻഡ്ര, സാഗർ സൂര്യ, പുഷ്പ സിനിമയിലെ സുനിൽ , അജയ് , കന്നഡ താരം അച്യുത് കുമാർ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്.യുവ നിർവഹിക്കുന്നു.

സംഗീതം-അജ്നീഷ് ലോകനാഥ്,എഡിറ്റർ- രോഹിത് വി എസ് വാരിയത്ത്, സംഗീതം- ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ-രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ-ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ-ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജെയിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, മേക്കപ്പ്- ബൈജു എസ്, ശബ്ദമിശ്രണം- വിഷ്ണു പി സി,സൗണ്ട് ഡിസൈൻ-അരുൺ എസ് മണി,ഗാനരചന- മുരളി ഗോപി, ആലാപനം-മുരളി ഗോപി, കളറിസ്റ്റ്- ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ-എം എസ് അരുൺ, വിഎഫ്എക്സ്- ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം-അരുൺ മനോഹർ,സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ , അഡ്വർടൈസിങ്‌ : ബ്രിങ്ഫോർത്ത് , പി ആർ ഓ-എ എസ് ദിനേശ്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT