Film News

'അമ്മ സത്യം മെറിൻ കേസ് ഞാൻ തെളിയിക്കും'; ത്രില്ലിം​ഗ് ട്രെയ്ലറുമായ് ആനന്ദ് ശ്രീബാല

ലോ കോളേജ് വിദ്യാർത്ഥിനി മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ ആനന്ദ് ശ്രീബാല എത്തുന്നു. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. 'റിയൽ ഇൻസിഡന്റ് ​ബേസ്ഡ് സ്റ്റോറി' എന്ന ടാ​ഗ് ലൈനോടെ എത്തുന്ന സിനിമ കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ പ്രിയ വേണുവും നീതാ പിന്റോയും ചേർന്നാണ് നിർമ്മിക്കുന്നത്. 'മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചിത്രം നവംബർ 15 ന് തീയേറ്ററുകളിൽ എത്തും.

വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന 'ആനന്ദ് ശ്രീബാല' വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. അർജുൻ അശോകനും അപർണ്ണ ദാസു പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിട്ടാണ് ഒരുങ്ങുന്നത്. മാളികപ്പുറത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആനന്ദ് ശ്രീബാലയായ് അർജ്ജുൻ അശോകൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് അപർണ്ണദാസ് കൈകാര്യം ചെയ്യുന്നത്. ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാവണം എന്ന അതിയായ ആഗ്രഹം ഉള്ളിൽ കൊണ്ടു നടക്കുന്ന ചെറുപ്പക്കാരനാണ് ചിത്രത്തിൽ അർജുൻ അവതരിപ്പിക്കുന്ന ആനന്ദ് ശ്രീബാല. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബിനു ജി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിംഗ്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റീൽസ്: ലെബിസൺ ഗോപി, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT