Film News

ഇന്ദ്രന്‍സും മണികണ്ഠന്‍ ആചാരിയും ഒന്നിക്കുന്ന ‘അനാന്‍’

ഇന്ദ്രന്‍സും മണികണ്ഠന്‍ ആചാരിയും ഒന്നിക്കുന്ന ‘അനാന്‍’

THE CUE

ഇന്ദ്രന്‍സും മണികണ്ഠന്‍ ആചാരിയും ഒന്നിക്കുന്ന 'അനാന്‍' റിലീസിനൊരുങ്ങുന്നു. പ്രവീണ്‍ റാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'അനാനിന്റെ ആദ്യടീസര്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. ഒരു മിനുട്ട് 12 സെക്കന്റ് ദൈര്‍ഘ്യമുളള ടീസര്‍ ഫേസ്ബുക്കില്‍ 1 മില്ല്യണ്‍ വ്യൂസ് പിന്നിട്ടു.

സമൂഹ നന്മയ്ക്കു വേണ്ടി ജനകീയ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്ന അനാന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകന്‍ പ്രവീണ്‍ റാണ തന്നെയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുംബൈ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കിരണ്‍ ജോണാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറാണ് ഗാനരചന. രജനികാന്ത് ചിത്രം കബാലിയിലൂടെ ശ്രദ്ധേയനായ കാമരാജ് ചിത്രത്തിനായി പാടുന്നു. കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറില്‍ പ്രവീണ്‍ റാണ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT