Film News

മണിയന്‍പിള്ള രാജുവിന് ലഭിച്ചത് 224 വോട്ടുകള്‍, ആശാ ശരത്തിന് 153ഉം; അമ്മ ഭാരവാഹി തെരഞ്ഞെടുപ്പിന്റെ വോട്ട് കണക്കുകള്‍

താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍ നിന്ന് രണ്ട് പേരും വിമത പാനലില്‍ ഉണ്ടായിരുന്ന ഒരാളും പരാജയപ്പെട്ടു. നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് പരാജയപ്പെട്ടവര്‍. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായി മത്സരിച്ച നാസര്‍ ലത്തീഫ് നേടിയത് 100 വോട്ടുകള്‍ മാത്രമാണ്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന്‍ പിള്ള രാജുവും ശ്വേത മേനോനും ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പാനലില്‍ നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി ആശ ശരത് പരാജയപ്പെട്ടു. മണിയന്‍ പിള്ള രാജുവിന് 224 വോട്ടാണ് ലഭിച്ചത്. ശ്വേത മേനോന് 176 വോട്ടും ആശ ശരത്തിന് 153 വോട്ടുകളും ലഭിച്ചു.

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വിജയ് ബാബുവും ലാലുമാണ് വിജയിച്ചത്. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടും ലഭിച്ചു. 11 പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 14 പേരാണ് മത്സരിച്ചിരുന്നത്. ഹണി റോസ്, നിവിന്‍ പോളി, നാസര്‍ ലത്തീഫ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചവരില്‍ പരാജയപ്പെട്ടത്.

അമ്മയുടെ പുതിയ ഭരണ സമിതിയുടെ തെരഞ്ഞെടുപ്പും ജനറല്‍ ബോഡിയും ഇന്നലെ കൊച്ചിയില്‍ വെച്ചാണ് നടന്നത്. അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും ട്രഷററായി സിദ്ദിഖുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചവരും വോട്ടുകളും

മണിയന്‍പിള്ള രാജു (224)

ശ്വേത മേനോന്‍ (176)

ആശ ശരത് (153)

എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചവരും വോട്ടുകളും

ബാബുരാജ് (242)

ലാല്‍ (212)

ലെന (234)

മഞ്ജു പിള്ള (215)

രചന നാരായണന്‍കുട്ടി (180)

സുധീര്‍ കരമന (261)

സുരഭി (236)

ടിനി ടോം (222)

ടൊവിനോ തോമസ് (220)

ഉണ്ണി മുകുന്ദന്‍ (198)

വിജയ് ബാബു (225)

ഹണി റോസ് (145)

നിവിന്‍ പോളി (158)

നാസര്‍ ലത്തീഫ് (100)

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT