Film News

ലൈകയുമായി തർക്കം, റിലീസ് വൈകുന്നു തുടങ്ങിയ അഭ്യൂഹങ്ങൾക്ക് വിരാമം, പിശാച് വരുന്നു എന്ന് പൃഥ്വിരാജ്; എമ്പുരാന്റെ പുതിയ പോസ്റ്റർ

എമ്പുരാന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവച്ച് സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. നിങ്ങളുടെ ഏറ്റവും വലിയ ഉയർച്ചയുടെ നിമിഷത്തിൽ വളരെയധികം സൂക്ഷിക്കുക. ആ നിമിഷത്തിലാണ് പിശാച് നിങ്ങളെ തേടി വരുന്നത് എന്ന വാക്കുകളോടെ ഒരു ഇരുണ്ട കോട്ടയ്ക്ക് മുന്നിലായി നിൽക്കുന്ന അബ്രാം ഖുറേഷിയുടെ പോസ്റ്റർ ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. പിശാച് പ്രയോ​ഗിച്ചതിൽ വച്ച് ഏറ്റവും വലിയ തന്ത്രം താൻ ഇവിടെ നിലനിന്നിരുന്നില്ലെന്ന് ലോകത്തെ വിശ്വസിപ്പിച്ചതാണ് എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. 3 വർഷം മുമ്പ് എമ്പുരാന്റെ പ്രീ പ്രൊഡക്ഷൻ സമയത്ത് ലൂസിഫറിലെ മോഹൻലാലിന്റെ ചിത്രം പങ്കിട്ടുകൊണ്ട് പൃഥ്വിരാജ് എക്സിൽ പങ്കുവച്ച പോസ്റ്റും പോസ്റ്ററിൽ ഉൾപ്പെടുത്തിയ ഇതേ വരികളായിരുന്നു.

എമ്പുരാന്റെ റിലീസിനെ സംബന്ധിച്ച് ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പൃഥ്വിരാജ് എമ്പുരാന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. എമ്പുരാന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസും ആശിർവാദ് സിനിമാസും തമ്മിൽ മുടക്കുമുതലിനെ ചൊല്ലിയും വിതരണാവകാശത്തെ സംബന്ധിച്ചും തർക്കമുണ്ടെന്നും ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാൻ സാധ്യതകളുണ്ടെന്നും നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ എമ്പുരാന്റെ റീലിസിനെക്കുറിച്ചോ ഇരുകമ്പനികളും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുവെന്നോ യാതൊരു സ്ഥിതീകരണവും ഔദ്യോഗിമായി ഇതുവരെ വന്നിട്ടില്ല.

അതേ സമയം സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിന്റെ ഷൂട്ടിൽ നിന്നും മോഹൻലാൽ ഇടവേളയെടുത്തതായാണ് റിപ്പോർട്ടുകൾ. എമ്പുരാന്റെ പ്രമോഷനും റിലീസിനും ശേഷമേ താരം ഇനി ചിത്രത്തിലേക്ക് റീജോയിൻ ചെയ്യൂ എന്ന് റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രത്തിന്റെ ട്രെയ്ലർ ഇതുവരെ പുറത്തു വന്നിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് ബുക്ക് മൈ ഷോയിൽ എമ്പുരാൻ സിനിമയ്‍ക്ക് താൽപര്യം പ്രകടിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ് എന്നാണ് കണക്കുകൾ. അതേ സമയം എമ്പുരാൻറെ ഒരു എക്സ്ക്ലൂസീവ് ഷോ ന്യൂയോർക്ക് ടൈം സ്ക്വയറിൽ പ്രദർശിപ്പിക്കാൻ പ്രദർശിപ്പിക്കാൻ നിർമാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. ആശിർവാദ് ഹോളിവുഡ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയണ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ആശിർവാദും ലൈക്ക പ്രൊഡക്ഷൻസും സംയുക്തമായി നിർമിച്ച ചിത്രം മാർച്ച് 27 നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന്റെ സം​ഗീതസംവിധാനം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് അഖിലേഷ് മോഹൻ ആണ്

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

SCROLL FOR NEXT