Film News

മാസ്റ്റര്‍ ആമസോണ്‍ പ്രൈമിന്; ചിത്രം തിയേറ്റര്‍ റിലീസ്

വിജയ് ചിത്രം മാസ്റ്ററിന്റെ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈമിന്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും. ഹിന്ദി പതിപ്പ് രാജ്യമൊട്ടാകെ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ബി4യു മോഷന്‍ പിക്‌സാണ് ഹിന്ദി പതിപ്പിന്റെ വിതരണാവകാശം ലഭിച്ചത്.

മാസ്റ്റര്‍ ഹിന്ദിയില്‍ ഡബ്ബിംഗ് പതിപ്പായാണ് എത്തുന്നത്. വിജയ് ദി മാസ്റ്റര്‍ എന്ന പേരിലാണ് ഹിന്ദിയില്‍ റിലീസ് ചെയ്യുക. റിലീസ് വൈകുന്നതിനാല്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്യണമെന്ന നിലപാടിലാണ് നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT