Film News

നിര്‍ണായക റോളുമായി അമലാ പോള്‍, ആടൈ ടീസര്‍

THE CUE

അമലാ പോളിന്റെ കരിയറിലെ വഴിത്തിരിവാകുന്ന ചിത്രമെന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ആടൈ ടീസര്‍ പുറത്തുവന്നു. കാമിനി എന്ന കഥാപാത്രമായാണ് അമലാ പോള്‍. നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറാണ് അമല കേന്ദ്രകഥാപാത്രമായ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തത്.

നേരത്തെ കമ്മിറ്റ് ചെയ്തിരുന്ന പ്രൊജക്ടുകള്‍ക്ക് അവധി നല്‍കിയാണ് അമലാ പോള്‍ ആടൈ പൂര്‍ത്തിയാക്കിയത്. മേയാതമന്‍ എന്ന സിനിമയുടെ ശ്രദ്ധേയനായ രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ റിയലിസ്റ്റിക് ത്രില്ലറാണെന്നറിയുന്നു. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ. മാനുഷിക വികാരങ്ങളുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ചിത്രത്തിന്റെ തിരക്കഥ അസാധാരണമായിരുന്നുവെന്നും അതാണ് സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും അമല പറഞ്ഞിരുന്നു.

വയലന്‍സ് രംഗങ്ങള്‍ ഏറെയുള്ളതിനാലാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എന്നറിയുന്നു. നമ്മുക്ക് മുന്നില്‍ നിശ്ചയിച്ചു വയ്ക്കുന്ന അതിരുകള്‍ ഭേദിച്ചാല്‍ എന്താണ് ജീവിതത്തില്‍ സംഭവിക്കുകയെന്ന് പറയുന്ന ചിത്രമായിരിക്കും ആടൈ എന്നാണ് രത്‌നകുമാര്‍ പറയുന്നത്. അമലാ പോളിന്റെ കരിയറിലെ ഏറ്റവും നിര്‍ണായക റോള്‍ എന്ന് നിര്‍മ്മാതാക്കളും അവകാശപ്പെടുന്നുണ്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT