Amal Neerad Mammootty 
Film News

2021ല്‍ മെഗാ വരവിന് മമ്മൂട്ടി, ആ സസ്‌പെന്‍സ് അവസാനിക്കുന്നു; അമല്‍ നീരദ് ചിത്രം ആദ്യം | Mammooty's Next with amal neerad

കൊവിഡ് സൃഷ്ടിച്ച പത്ത് മാസത്തെ ബ്രേക്കിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന പുതിയ ചിത്രം എതായിരിക്കുമെന്ന കാര്യത്തില്‍ പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമ, സി.ബി.ഐ അഞ്ചാം ഭാഗം, രത്തീന ഷര്‍ഷാദിന്റെ സിനിമ എന്നിവ ജനുവരിയില്‍ തുടങ്ങുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.

mammooty amal neerad

നീട്ടിയ മുടിയും താടിയുമായി മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്നും വാര്‍ത്തകളുണ്ടായി. ജനുവരി 20ന് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചിത്രം തുടങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാല്‍ ആയിരിക്കില്ല ഈ സിനിമ. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ചിത്രീകരണത്തോടനുബന്ധിച്ച് പുറത്തുവിടും. പൂര്‍ണമായും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം.

കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ചിത്രീകരിക്കേണ്ടതിനാലാണ് ബിലാല്‍ മാറ്റിവച്ചിരിക്കുന്നത്. അമല്‍നീരദ് പ്രൊഡക്ഷന്‍സാണ് പുതിയ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വരത്തന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. മമ്മൂട്ടിയുടെ നീണ്ട മുടിയും താടിയും ഈ ചിത്രത്തിലെ കഥാപാത്രത്തിനായാണ്. അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയിലും പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കലിന് ശേഷം മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് സൂചന.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകള്‍. അമല്‍ നീരദ് ചിത്രത്തിന് ശേഷമായിരിക്കും രത്തീന ഷര്‍ഷാദ്, രഞ്ജിത്ത്, കെ.മധു പ്രൊജക്ടുകള്‍.

Mammooty's Next with amal neerad, mammootty amal neerad movie

എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ പ്രകാശനം ഇന്ന്

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

അടയാളങ്ങൾ ഉടഞ്ഞവരുടെ കലാപങ്ങൾ: വേടനും പോറ്റിയും ജാതികേരളവും

ഡബിൾ മോഹൻ വരുന്നു 'വിലായത്ത് ബുദ്ധ' നവംബർ 21ന് തിയേറ്ററുകളിൽ

SCROLL FOR NEXT