Film News

ആദ്യമായി ഫോണ്‍ വാങ്ങിത്തന്നത് സുരേഷ് ഗോപിയോ?, ആലപ്പുഴ എം.പി എ എം ആരിഫിന് പറയാനുള്ളത്

സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, താരസംഘടനയായ അമ്മയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണങ്ങളെക്കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ എഴുതിയത് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ആലപ്പുഴ എം.പി എം എ ആരിഫിന് ആദ്യമായി നല്ലൊരു ഫോണ്‍ വാങ്ങിക്കൊടുത്തത് സുരേഷ് ഗോപിയാണെന്നും ആ പോസ്റ്റിലുണ്ടായിരുന്നു. എം.പിയായിരിക്കേ അല്ല 20 വര്‍ഷം മുമ്പാണ് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചതെന്ന് എം.എ ആരിഫ്.

അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും അത്ര സജീവമല്ല. നോക്കിയയുടെ ഒരു ഫോണാണ് അന്ന് എനിക്ക് ഉണ്ടായിരുന്നത്. ആ സമയത്ത് സുരേഷ്‌ഗോപി ദുബായില്‍ പോയിരുന്നു. അതു കഴിഞ്ഞ് വന്നപ്പോള്‍ എനിക്ക് സാംസങ്ങിന്റെ ഒരു ഫോണ്‍ കൊണ്ടുവന്നു. ഒരു സുഹൃത്തിന്റെ കൈവശം കൊടുത്ത് വിട്ട് അത് എനിക്ക് സമ്മാനിച്ചു. അത്രത്തോളം സൗഹൃദം എനിക്ക് അദ്ദേഹത്തിനോട് ഉണ്ട്. ഇപ്പോഴും ഡല്‍ഹിയില്‍ വച്ച് കാണുമ്പോഴും അടുത്ത് ഇടപഴകുകയും വീട്ടില്‍ പോകുകയും ചെയ്യാറുണ്ട്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങള്‍ അടുത്തറിഞ്ഞിട്ടുണ്ട് ഒരുപാട് തവണ. മനോരമാ ന്യൂസ് വെബ് സൈറ്റിലാണ് ആരിഫിന്റെ പ്രതികരണം.

' കോളജ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സമയത്ത് മുതല്‍ അദ്ദേഹത്തെ അറിയാം. അന്ന് കേരള സര്‍വകലാശാല യുവജനോല്‍സവത്തിന് അതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാന്‍ എറണാകുളത്ത് ഒരു ഷൂട്ടിങ് സെറ്റില്‍ പോയപ്പോഴാണ് പിരിചയപ്പെടുന്നത്.

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെ അങ്ങേയറ്റം എതിര്‍ക്കുന്ന ആളാണ് ഞാന്‍. പക്ഷേ അദ്ദേഹത്തിലെ മനുഷ്യനോട് ഇഷ്ടമാണ് അന്നും ഇന്നും.

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT