Film News

'മമ്മൂക്കയുമായി ചര്‍ച്ച നടക്കുന്നു, തീരുമാനമായിട്ടില്ല'; അടുത്ത ചിത്രം ശ്യാമിനൊപ്പം തന്നെയെന്ന് ദിലീഷ് പോത്തന്‍

മമ്മൂട്ടിയോടൊപ്പമുള്ള സിനിമയെക്കുറിച്ച് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. മമ്മൂട്ടിയുമായി കുറച്ച് ഐഡിയകള്‍ കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ഒന്നും തന്നെ ഇക്കാര്യത്തില്‍ ആയിട്ടില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ദിലീഷ് പോത്തന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

മമ്മൂക്കയുമായി ഞാന്‍ കുറച്ച് ഐഡിയകള്‍ കൈമാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് തന്നെ പറയാം. എങ്കില്‍ പോലും ഇതുവരെ കൃത്യമായ ഒരു പ്ലാന്‍ വികസിപ്പിക്കുകയോ സ്‌ക്രിപ്പ്റ്റ് എഴുതുകയോ ചെയ്തിട്ടില്ല. മമ്മൂട്ടിയോടൊപ്പം മാത്രമല്ല മോഹന്‍ലാലിനൊപ്പവും ഒരു സിനിമയില്‍ സഹകരിക്കാന്‍ ആഗ്രഹമുണ്ട്. എന്നിരുന്നാലും ഇവര്‍ രണ്ടു പേരുമായും എന്തെങ്കിലും തരത്തിലുള്ള പ്രത്യേക പ്രൊജക്ടുകള്‍ ഇതുവരെ ഞങ്ങള്‍ ഫൈനലൈസ് ചെയ്തിട്ടില്ല.

എന്നാല്‍ തന്റെ അടുത്ത സംവിധാന ചിത്രം അടുത്ത വര്‍ഷം ഉണ്ടാകുമെന്ന് ദിലീഷ് പോത്തന്‍ പറയുന്നു. ഞാനും ശ്യാം പുഷ്‌കരനും തിരക്കഥയുടെ പ്രാരംഭ ഘട്ടത്തിലാണെന്ന് അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍ വെളിപ്പെടുത്തി. 2022 ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി പുറത്തിറങ്ങിയ 'ജോജി' എന്ന ചിത്രമാണ് ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവിലായി പുറത്തെത്തിയ ചിത്രം. അതേസമയം 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' , 'സൂപ്പര്‍ ശരണ്യ' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യം പുഷ്‌കരനും ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മിക്കും എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ദിലീഷ് പോത്തന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT