Film News

സ്‌റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍; 'എലോണ്‍' ബിടിഎസ് വീഡിയോ

ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടികെട്ടില്‍ ഒരുങ്ങുന്ന എലോണിന്റെ ബിടിഎസ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. എലോണില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ വസ്ത്രധാരണവും അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്.

അതേസമയം 12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നതെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിങ്ങ് നടന്നത്. യഥാര്‍ഥ നായകന്‍ എല്ലായിപ്പോഴും ഒറ്റക്കാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമായിരിക്കും കഥാപാത്രമായി ഉണ്ടായിരിക്കുക എന്നും സൂചനയുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദിന്റെ മുപ്പതാമത്തെ ചിത്രം കൂടിയാണിത്. 2002ല്‍ പുറത്തിറങ്ങിയ നരസിംഹമാണ് ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ആദ്യ മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രം. ഇരുവരും ഒന്നിച്ച അവസാന ചിത്രം 2009ലെ റെഡ് ചില്ലീസ് എന്ന ക്രൈം ത്രില്ലറാണ്.

ഷാജി കൈലാസിന്റെ മുന്‍ ചിത്രങ്ങളായ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നവക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT