Film News

'അവിടെ ഉള്ളതിൽ ഏകദേശം എല്ലാവരും സംവിധായകരാണ്, എന്നിട്ടും ധനുഷ് എന്ന സംവിധായകനെ അവർ വളരെ ബഹുമാനിച്ചിരുന്നു'; അപർണ്ണ ബാലമുരളി

ധനുഷിനെപ്പോലെ ഒരു സൂപ്പർ സ്റ്റാർ സിനിമ സംവിധാനം ചെയ്യുന്നത് കണ്ട് താൻ ആശ്ചര്യപ്പെട്ടു പോയിട്ടുണ്ടെന്ന് നടി അപർണ്ണ ബാലമുരളി. എസ്.ജെ സൂര്യ സാറിന്റെ സ്റ്റെെൽ ഓഫ് ആക്ടിം​ഗിനെ ധനുഷ് സാർ സംവിധാനം ചെയ്യുന്നത് കാണാൻ തന്നെ വളരെ രസകരമായിരുന്നുവെന്നും അപർണ്ണ പറയുന്നു. ഞാനും കാളിദാസും ഷൂട്ട് ഇല്ലാത്തപ്പോൾ പോലും ചുമ്മാ സെറ്റിൽ പോയി ഇരിക്കും. അവിടെ ഉള്ളതിൽ ഏകദേശം എല്ലാവരും സംവിധായകരാണ്. എന്നിട്ടും ധനുഷ് സാറാണ് സംവിധായകൻ എന്നതിനെ അവർ വളരെ ബഹുമാനിച്ചിരുന്നു. സെൽവ സാറും സൂര്യ സാറും പൂർണ്ണമായും അഭിനേതാക്കളായി മാറി. അവർ പരസ്പരം അവരുടെ സ്പേയിസിനെ ബഹുമാനിക്കുന്നത് റായന്റെ സെറ്റിൽ തനിക്ക് കാണാൻ സാധിച്ചിരുന്നു എന്നും അപർണ്ണ വണ്ടർവാൾ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അപർണ്ണ ബാലമുരളി പറഞ്ഞത്:

ഒരു ആക്ടർ എന്ന നിലയിലും ഒരു സംവിധായകൻ എന്ന നിലിയലും അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വളരെ കൃത്യമായ ധാരണയുണ്ട്. അദ്ദേഹം ഒരു കഥാപാത്രത്തെ അഭിനയിച്ച് കാണിക്കുമ്പോൾ നമുക്ക് ഒരു ടെൻഷൻ വരും. അയ്യോ ദെെവമേ നമുക്ക് അദ്ദേഹം കാണിക്കുന്നതിന്റെ അത്ര ലെവലിൽ ഇത് എത്തില്ല എന്ന് ഓർത്ത്. പക്ഷേ നമ്മൾ നമ്മുടെ പരമാധി അതിന് വേണ്ടി ശ്രമിക്കും. ‍‍ഞങ്ങളുടെ വെല്ലുവിളിയും ഒപ്പം തന്നെ ഏറ്റവും നല്ല കാര്യവും ഞങ്ങൾ ഞങ്ങളുടെ ഏറ്റവും മികച്ച പെർഫോമൻസാണ് അവിടെ കൊടുത്തിരിക്കുന്നത് എന്നതാണ്. മാത്രമല്ല അദ്ദേഹം വളരെ ക്ഷമയുള്ള സംവിധായകൻ കൂടിയാണ്. ഒരു തരത്തിലും അദ്ദേഹം ഇത്ര ടേക്കിൽ ഓക്കെയാക്കണം എന്നോ അല്ലെങ്കിൽ പെട്ടന്ന് തീർക്കണമെന്നോ ഒന്നും പറയില്ല. നമുക്ക് സമയം തന്ന് നമ്മളെകൊണ്ട് ചെയ്യിക്കുന്ന ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെ ഒരു സൂപ്പർ സ്റ്റാർ സിനിമ സംവിധാനം ചെയ്യുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയിട്ടുണ്ട്. അ​ദ്ദേഹം വെറുതെ സംവിധാനം ചെയ്യുന്നതല്ല, അദ്ദേഹം അദ്ദേഹത്തിന്റെ എല്ലാം കൊടുത്തു കൊണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ഇത്.അപർണ്ണ കൂട്ടിച്ചേർത്തു.

പ്രകാശ് സാറിനൊപ്പം ഞങ്ങൾക്ക് ആർക്കും കോമ്പിനേഷൻ സീൻസ് ഉണ്ടായിരുന്നില്ല. എസ് ജെ സൂര്യ സാറായിരുന്നു ഈ സിനിമയുടെ ഏറ്റവും ​ഇന്ററസ്റ്റിം​ഗ് പാർട്ട്. ഞാനും കാളിദാസും ഷൂട്ട് ഇല്ലാത്തപ്പോൾ പോലും ചുമ്മാ പോയി അവിടെ ഇരിക്കും. ഞങ്ങൾക്ക് ഷൂട്ട് ഇല്ലെങ്കിലും ഞങ്ങൾ സെറ്റിൽ വെറുതെ പോകും. ധനുഷ് സാറിന് സാറും സാറിന്റെ പിള്ളേരും എന്നുള്ളൊരു മൂഡായിരുന്നു ഞങ്ങളോട്. എസ് ജെ സൂര്യ സാറിന്റെ അഭിനയം കാണാൻ വളരെ രസമാണ്. അദ്ദേഹത്തിന്റെ ഒരു സ്റ്റെെൽ ഓഫ് ആക്ടിം​ഗിനെ ധനുഷ് സാർ ഡയറക്ട് ചെയ്യുമ്പോൾ അത് കുറച്ചു കൂടി വ്യത്യസ്തമാകാറുണ്ട്. ധനുഷ് സാർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സൂര്യ സാറിനെ അഭിനയിച്ച് കാണിക്കുന്നുണ്ട്. സെൽവ സാറിന് അടുത്ത് എനിക്ക് സംസാരിക്കാൻ പേടിയായിരുന്നു. അങ്ങനെയുള്ള പടങ്ങൾ ചെയ്തിട്ടുള്ള ആളല്ലേ അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തോട് പെട്ടന്ന് അങ്ങനെ ചെന്ന് മിണ്ടാൻ കഴിഞ്ഞിരുന്നില്ല. അവിടെ ഉള്ളതിൽ ഏകദേശം എല്ലാവരും സംവിധായകരാണ്. എന്നിട്ടും ധനുഷ് സാറാണ് സംവിധായകൻ എന്നതിനെ അവർ വളരെ ബഹുമാനിച്ചിരുന്നു. സെൽവ സാറും സൂര്യ സാറും പൂർണ്ണമായും അഭിനേതാക്കളായി മാറി. അവർ പരസ്പരം അവരുടെ സ്പേയിസിനെ ബഹുമാനിക്കുന്നത് എനിക്ക് അവിടെ കാണാൻ സാധിച്ചു. വളരെ മികച്ച എക്സ്പീരിയൻസായിരുന്നു റായൻ എനിക്ക്. അപർണ്ണ കൂട്ടിച്ചേർത്തു.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT