Film News

മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ മാത്രമല്ല ബാക്കി 11ന് പേരും പ്രധാന കഥാപാത്രങ്ങളാണ്: 'ട്വല്‍ത്ത് മാനി'നെ കുറിച്ച് ജീത്തു ജോസഫ്

ട്വല്‍ത്ത് മാനില്‍ മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ മാത്രമല്ല ബാക്കിയുള്ള 11ന് പേരും പ്രധാന കഥാപാത്രങ്ങളാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. ഓരോ കഥാപാത്രങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളാണെന്നും ജീത്തു പറയുന്നു. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ജീത്തു ജോസഫ് പറഞ്ഞത്:

ട്വല്‍ത്ത് മാനില്‍ മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ മാത്രമല്ല പ്രധാനം. ലാലേട്ടന്റെ അത്ര തന്നെ പ്രാധാന്യം ചിത്രത്തിലെ മറ്റ് 11 കഥാപാത്രങ്ങള്‍ക്കും ഉണ്ട്. അവര്‍ ഓരോരുത്തരുടെയും കഥാപാത്രങ്ങളും വളരെ വ്യത്യസ്തമായ വ്യക്തിത്വങ്ങളാണ്. ആ രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിര്‍മ്മാതാവും സംവിധായകനുമായ സുനീര്‍ ഖേതര്‍പല്‍ ആണ് ട്വല്‍ത്ത് മാനിന്റെ കഥയുടെ ഐഡിയ ഞങ്ങളോട് പറയുന്നത്. 'ദ ബോഡി', 'ബദ്‌ല' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അദ്ദേഹം. ആ ഐഡിയ വെച്ച് കൃഷ്ണകുമാറാണ് തിരക്കഥ എഴുതിയത്. ഒട്ടും എളുപ്പത്തില്‍ പൂര്‍ത്തിയാക്കിയ തിരക്കഥയല്ല ഇത്. ഒരുപാട് സമയം എടുത്തിരുന്നു. ഏകദേശം 2 വര്‍ഷമാണ് തിരക്കഥ പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം. സിനിമ കാണുമ്പോള്‍ അത്ര എളുപ്പം എഴുതിയ തിരക്കഥ അല്ലെന്ന് നിങ്ങള്‍ക്ക് മനസിലാകും.

മെയ് 20ന് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. സസ്പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിനായകന്‍. അനില്‍ ജോണ്‍സനാണ് സംഗീത സംവിധാനം.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT