Film News

‘ആലിയയില്‍ നിന്ന് അഞ്ജലിയിലേക്ക് മടങ്ങുന്നു’; നവാസുദ്ദീന്‍ സിദ്ദിഖിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് ഭാര്യ 

THE CUE

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ ആലിയ. മെയ് 7 നാണ് ആലിയ ഇതുസംബന്ധിച്ച് നോട്ടീസ് അയച്ചത്. ഇമെയില്‍, വാട്ട്‌സ് ആപ്പ് എന്നിവ മുഖേന അയച്ച നോട്ടീസിനോട് നടന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2009 ലാണ് നവാസുദ്ദീനും ആലിയയും വിവാഹതരാകുന്നത്. ഷോറയെന്ന മകളും യാനിയെന്ന മകനുമുണ്ട്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹമോചനത്തിന് ഒരു കാരണം മാത്രമല്ലെന്നും നവാസുമായി നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അവയെല്ലാം ഗൗരവമേറിയതാണെന്നും ആലിയ എബിപി ന്യൂസിനോട് പ്രതികരിച്ചു. അഞ്ജലി ആനന്ദ് കിഷോര്‍ പാണ്ഡേ എന്ന പഴയ പേരിലേക്ക് താന്‍ മടങ്ങുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഞാനും നവാസും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ ആരംഭിച്ചതാണ്. ഞാന്‍ എല്ലാം കൈകാര്യം ചെയ്ത്‌ വരികയായിരുന്നു. പക്ഷേ പരിഹരിക്കാന്‍ സാധിക്കാത്ത നിലയിലേക്ക് അവ വളര്‍ന്നതിനാലാണ് പിരിയുന്നതെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. നോട്ടീസിലെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടനയെും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സംബന്ധിച്ചുള്ള ഗൗരവമേറിയ ആരോപണങ്ങളാണുള്ളതെന്നും ആലിയയുടെ അഭിഭാഷകനും അറിയിച്ചു. നവാസുദ്ദീനും കുടുംബവും ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ വീട്ടില്‍ ക്വാറന്റൈനിലാണ്. മെയ് 15 ന് കുടുംബാംഗങ്ങള്‍ക്കൊപ്പം മുംബൈയില്‍ നിന്ന് എത്തിയതിനാല്‍ മെയ് 25 വരെ ക്വാറന്റൈനില്‍ പോവുകയായിരുന്നു. പരിശോധനയില്‍ നടനും കുടുംബാംഗങ്ങളും കൊവിഡ് നെഗറ്റീവ് ആണ്.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT