Film News

വാരിയംകുന്നനായെത്തുക തലൈവാസല്‍ വിജയ്; താരങ്ങളെ പ്രഖ്യാപിച്ച് അലി അക്ബര്‍

മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍. തലൈവാസല്‍ വിജയ് വാരിയംകുന്നനെ അവതരിപ്പിക്കും. ചിത്രീകരണ സ്ഥലത്ത് നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ വാരിയംകുന്നനെ വെളിപ്പെടുത്തിയത്.

കരിയറിലെ പ്രധാന സിനിമകളിലൊന്നായിരിക്കും ഇതെന്നാണ് തലൈവാസല്‍ വിജയുടെ പ്രതികരണം. മനോഹരമായ ചിത്രമാണിത്. ചില കഥാപാത്രങ്ങളോട്, അത് അവതരിപ്പിക്കാന്‍ വലിയ ആവേശമായിരിക്കും. അത്തരത്തിലൊരു കഥാപാത്രമാണ് വാരിയംകുന്നനെന്നും തലൈവാസല്‍ വിജയ് പ്രതികരിച്ചു.

1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഈ മാസം 20ന് വയനാട്ടില്‍ ആരംഭിച്ചു. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് വയനാട്ടിലേത്. മൂന്ന് ഷെഡ്യൂളാണുള്ളതെന്നും സംവിധായകന്‍ അലി അക്ബര്‍ അറിയിച്ചു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാത്തലമാക്കി പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അലി അക്ബറും സിനിമയുമായെത്തിയത്.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT