Film News

'പുള്ളി അഭിനയിക്കില്ല മതേതരത്വം തകർന്നാലോ'; തന്റെ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് സുരേഷ്‌ഗോപി പറഞ്ഞതായി സംവിധായകൻ അലി അക്ബർ

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബിജെപി എം.പിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകന്‍ അലി അക്ബര്‍. 'ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ' എന്ന സോഷ്യൽ മീഡിയയിലെ കമന്‍റിന് മറുപടി പറയവെയാണ് സുരേഷ് ഗോപി അഭിനയിക്കാന്‍ വിസ്സമ്മതിച്ച കാര്യം അലി അക്ബര്‍ തുറന്നുപറഞ്ഞത്. 'പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?' എന്ന പ്രതികരണമാണ് അലി അക്ബര്‍ മറുപടിയായി നല്‍കിയത്. അദ്ദേഹം ശരിക്കും 'നോ' പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് 'അതെ' എന്നാണ് അലി അക്ബര്‍ പ്രതികരിച്ചത്.

വയനാട്ടില്‍ വെച്ച് നടന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ നടന്‍മാരായ ജോയ് മാത്യൂവും തലൈവാസല്‍ വിജയ്‍യും ഭാഗമായിരുന്നു. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്‍റെ ചിത്രീകരണം.

1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയില്‍ തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നനാകുന്നത്. വയനാട്ടില്‍ നടക്കുന്ന ആദ്യ ഷെഡ്യൂളിൽ നടൻ ജോയ് മാത്യുവും സഹകരിച്ചു. സിനിമയിൽ ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഷൂട്ടിംഗ് ഫ്ലോറാണ് അലി അക്ബര്‍ ഒരുക്കിയത്. സിനിമയില്‍ ഉപയോഗിക്കുന്ന ഖുക്രിയുടെ ചിത്രവും അലി അക്ബര്‍ പങ്കുവെച്ചിരുന്നു. 80 ഓളം ഖുക്രി കത്തികള്‍ കൈയ്യിലുണ്ടെന്നും കത്തി ഡിസൈന്‍ ചെയ്തത് താനാണെന്നും അദ്ദേഹം പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT