Film News

അലി അക്ബറിന്റെ 'വാരിയംകുന്നന്‍ സിനിമയില്‍ ജോയ് മാത്യുവും

1921 മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന അലി അക്ബര്‍ ചിത്രത്തില്‍ ജോയ് മാത്യുവും. 1921 പുഴ മുതല്‍ പുഴ വരെ' എന്ന സിനിമയില്‍ തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നനാകുന്നത്. വയനാട്ടില്‍ നടക്കുന്ന ഷൂട്ടിംഗില്‍ നാല് ദിവസമായി ജോയ് മാത്യു സഹകരിക്കുന്നതായി സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞു.

ഷൂട്ടിംഗ് ഗംഭീരമായി പോകുന്നു, ഞാന്‍ വന്നതോടെ അതിഗംഭീരമായെന്ന് അലി അക്ബറിന്റെ ഫേസ്ബുക്ക് ലൈവില്‍ പങ്കെടുത്ത് ജോയ് മാത്യു. മുപ്പത് ദിവസത്തെ ആദ്യ ഷെഡ്യൂളാണ് വയനാട്ടില്‍ നടക്കുന്നത്.

ആഷിക് അബു 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബര്‍ 1921 പുഴ മുതല്‍ പുഴ വരെ പ്രഖ്യാപിച്ചത്. വാരിയംകുന്നത്തിനെ നായക കഥാപാത്രമാക്കിയാണ് ആഷിക് അബുവിന്റെ ചിത്രം. പൃഥ്വിരാജാണ് വാരിയംകുന്നനില്‍ നായകന്‍. 2021 അവസാനം ഈ സിനിമ ചിത്രീകരണം തുടങ്ങുമെന്ന് ആഷിക് അബു അറിയിച്ചിരുന്നു.

മമധര്‍മ്മ എന്ന പേരില്‍ ബാനര്‍ രൂപീകരിച്ച് ആളുകളില്‍ നിന്ന് പണം സമാഹരിച്ചാണ് സംഘപരിവാര്‍ സഹയാത്രികനായ അലി അക്ബര്‍ സിനിമ നിര്‍മ്മിക്കുന്നത്. ഒരു കോടിക്ക് മുകളിലാണ് പണം സമാഹരിച്ചത്.

പോത്തേട്ടൻ ബ്രില്യൻസുകളിലേക്ക് ലാലേട്ടൻ; ‘നെടുങ്കണ്ടം മിറാക്കിൾ' എത്തുന്നു

ചിരിയും ചിന്തയും ലേശം കൗതുകവുമായി ബിജുമേനോൻ ചിത്രം "അവറാച്ചൻ ആൻഡ് സൺസ്" ടീസർ

ഒന്നൊന്നൊര മാസ് 'വരവു'മായി ജോജുവും ഷാജി കൈലാസും; ജൂലൈയിൽ തിയറ്ററുകളിലേക്ക്

ഐ നോബഡിയുടെ ആദ്യ ഷോട്ടിൽ പ്രേക്ഷകർ അത്ഭുതപ്പെടും: പൃഥ്വിരാജ്

സോഷ്യൽ മീഡിയ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന 'മഹാരാജ ഹോസ്റ്റൽ'; 'ചൂതാട്ടമോ...' ഗാനം എത്തി

SCROLL FOR NEXT