Film News

സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍; ട്രോളായി വീണ്ടും മമധര്‍മ്മയും അലി അക്ബറും

മലബാര്‍ കലാപത്തെ സംഘപരിവാര്‍ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുമെന്ന് അവകാശപ്പെടുന്ന അലി അക്ബര്‍ ചിത്രം ' പുഴ മുതല്‍ പുഴ വരെ' ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയുടെ പോസ്റ്ററിലെ സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും പേര് എഴുതിയതാണ് പുതിയ ട്രോളുകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

സംവിധായകന്‍ അലി അക്ബര്‍ അടുത്തിടെ ഹിന്ദുമതം സ്വീകരിച്ച് രാമസിംഹന്‍ എന്ന് പേര് മാറ്റിയിരുന്നു. സിനിമയുടെ പോസ്റ്ററില്‍ സംവിധായകന്റെ പേരായി രാമസിംഹന്‍ എന്നാണ് ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാവിന്റെ പേരാകട്ടെ അലി അക്ബര്‍. മമധര്‍മ്മ എന്ന നിര്‍മ്മാണ കമ്പനി രൂപീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിച്ച് പൂര്‍ത്തിയാക്കിയ ചിത്രമാണ് 1921 പുഴ മുതല്‍ പുഴ വരെ.

തലൈവാസന്‍ വിജയ്‌യാണ് ചിത്രത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം ചെയ്യുന്നത്. പറയാന്‍ ഉദ്ദേശിക്കുന്ന കഥ പൂര്‍ണ്ണമായും സിനിമയില്‍ ഉള്ളക്കൊള്ളിക്കാനായില്ല. അങ്ങനെ വന്നാല്‍ എട്ടു മണിക്കൂര്‍ വരെ സിനിമ നീണ്ട് പോകാന്‍ സാധ്യതയുണ്ടെന്ന് അലി അക്ബര്‍ അടുത്തിടെ ഒരു പരിപാടിയില്‍ വ്യക്തമാക്കി.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT