Film News

'ഹിന്ദുക്കളെ പറ്റിച്ചു പണമുണ്ടാക്കുകയാണത്രേ, അതില്‍ നിന്നും അടിച്ചു മാറ്റാന്‍ വരുന്നവരെ എന്ത് വിളിക്കണം'; അലി അക്ബര്‍

ജനങ്ങളില്‍ നിന്ന് പണം പിരിച്ച് 1921 എന്ന സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച അലി അക്ബര്‍, ചിത്രത്തിന് വേണ്ട തുക ലഭിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വലിയ കാന്‍വാസില്‍ സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്നോട് ചിലര്‍ പണം ആവശ്യപ്പെടുന്നുവെന്ന വാദവുമായാണ് അലി അക്ബര്‍ രംഗത്തെത്തിയിരിക്കുന്നത്.

അക്കൗണ്ടില്‍ വന്ന തുകയില്‍ നിന്നും പണം ചോദിച്ചവരുടേതെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'സുടാപ്പികള്‍ അവരുടെ ജന്മ സ്വഭാവം കാട്ടും, ഞാന്‍ ഹിന്ദുക്കളെ പറ്റിച്ചു പണമുണ്ടാക്കുകയാണത്രേ, അതില്‍ നിന്നും അടിച്ചു മാറ്റാന്‍ വരുന്നവരെ എന്ത് വിളിക്കണം', എന്ന കുറിപ്പോടെയാണ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജനങ്ങള്‍ ഇപ്പോള്‍ നല്‍കിയ തുക ഉപയോഗിച്ച് വലിയ കാന്‍വാസില്‍ വാരിയന്‍കുന്നന്റെ കഥ പറയുന്ന ചിത്രം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അലി അക്ബര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട്, പ്രാഥമിക ചിലവുകള്‍ക്കായി 4 ലക്ഷം പിന്‍വലിച്ചിട്ടുണ്ട്... പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യം സെറ്റിടാനുള്ള ഓല മെടയാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്തത്... പെട്ടെന്ന് കിട്ടാത്തത് അതാണല്ലോ... സഹായിക്കാനുദ്ദേശിക്കുന്നവര്‍ വൈകാതെ ചെയ്യുകയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT