Film News

ധനുഷ്-കാര്‍ത്തിക് ചിത്രത്തില്‍ അല്‍ പാച്ചിനോയ്ക്ക് പകരം ആര് ?

THE CUE

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷിനൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക ഹോളിവുഡ് താരമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിന് വേണ്ടി അല്‍ പാച്ചിനോയെ സമീപിച്ചിരുന്നുവെന്ന് നേരത്തെ സംവിധായകനും പ്രതികരിച്ചിരുന്നു. ചിത്രം ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിച്ചെങ്കിലും ഈ കഥാപാത്രം അവതരിപ്പിക്കുന്നതാരാണെന്ന് അറിയിച്ചിട്ടില്ല

2016ല്‍ പുറത്തിറങ്ങിയ ഇരൈവിക്ക് ശേഷമാണ് കാര്‍ത്തിക് സുബ്ബരാജ് ധനുഷിനെ നായകനാക്കി ചിത്രമൊരുക്കുന്നു എന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഹോളിവുഡ് താരത്തിന്റെ ഡേറ്റിനായി ശ്രമിച്ചിരുന്നുവെങ്കിലും ഓരോരോ കാരണങ്ങള്‍ കൊണ്ടു നീണ്ടു പോകുകയായിരുന്നു.

അല്‍ പാച്ചിനോയൊ അല്ലെങ്കില്‍ റോബര്‍ട്ട് ഡി നീറോ എന്നിങ്ങനെ ഗോഡ്ഫാദറിലഭിനയിച്ച ആരെങ്കിലും ചിത്രത്തില്‍ വേണമെന്നാണ് ആഗ്രഹമെന്ന് കാര്‍ത്തിക് ‘ഫിലിം കമ്പാനിയ’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇവരോട് കഥ പറയുവാനായി ഇംഗ്ലീഷ് തിരക്കഥയും തയ്യാറാക്കി. മാസങ്ങളോളം അതിനു വേണ്ടി കാര്‍ത്തിക് ശ്രമിക്കുയും ചെയ്തിരുന്നു.പിന്നീട് ചിത്രം നീണ്ടു പോയപ്പോഴായിരുന്നു ഇടവേളയില്‍ ‘മെര്‍ക്കുറി’, ‘പേട്ട’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്.

അല്‍ പാച്ചിനോ എത്താനുള്ള സാധ്യത കുറവാണെന്നും എങ്കിലും പകരം മറ്റൊരു ഹോളിവുഡ് താരത്തിനായി ശ്രമിക്കുകയാണെന്നും കാര്‍ത്തിക് അറിയിച്ചിരുന്നു. ആക്ഷന്‍ ത്രില്ലറായ അതേ ചിത്രം തന്നെയാണ് ഇന്ന് പ്രഖ്യാപിച്ചതെന്നാണ് സൂചന. വൈ നോട്ട് സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായിക. സന്തോഷ് നാരായണാണ് സംഗീതം, ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആഗസ്റ്റില്‍ യുകെയില്‍ ആരംഭിക്കും.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT