Film News

നിനക്കെവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം, ബിഗ് എം’സിന് നടുവില്‍ അജുവിന്റെ കമല 

THE CUE

ബിഗ് ബ്രദറിലെ മോഹന്‍ലാലിനും ഷൈലോക്കിലെ മമ്മൂട്ടിക്കും നടുവില്‍ കമലയിലെ അജു വര്‍ഗ്ഗീസ്. മലയാള സിനിമയിലെ ബിഗ് എം'സ് എന്നറിയപ്പെടുന്ന സൂപ്പര്‍താരങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും നടുവില്‍ തന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ പതിച്ചതിന്റെ ചിത്രം ഷെയര്‍ ചെയ്ത് സെല്‍ഫ് ട്രോളുമായി അജു വര്‍ഗ്ഗീസ്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത കമലയുടെ ടീസറും ട്രെയിലറും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല എന്ന ടൈറ്റില്‍ കഥാപാത്രമായി രുഹാനി ശര്‍മ്മയാണ്. ഷഹനാദ് ജലാല്‍ ആണ് ക്യാമറ. നിഗൂഢത നിലനിര്‍ത്തിയാണ് സിനിമയുടെ ട്രെയിലര്‍. അജു വര്‍ഗ്ഗീസ് ആദ്യമായി നായകകഥാപാത്രമാകുന്ന ചിത്രവുമാണ് കമല.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഹൊറര്‍ ആണോ ത്രില്ലറാണോ എന്ന് പിടികൊടുക്കാത്ത രീതിയിലാണ് സിനിമയുടെ ട്രെയിലര്‍. രഞ്ജിത് ശങ്കര്‍ തന്നെയാണ് ഡ്രീംസ് ബിയോണ്ടിന്റെ ബാനറില്‍ നിര്‍മ്മാണം. അനൂപ് മേനോന്‍, ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, സജിന്‍ എന്നിനവരും ചിത്രത്തിലുണ്ട്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT