Film News

'പൊന്നളിയാ നമിച്ചു', ടൊവിനോയുടെ പുതിയ മസിൽ ചിത്രം കണ്ട് അജു വർ​ഗീസ്

അച്ഛനൊപ്പമുളള വൈറൽ വര്‍ക്കൗട്ട് ചിത്രങ്ങൾക്ക് പിന്നാലെ വീണ്ടും വൈറലായി ടൊവിനോ. സൈക്കിളിങ്ങിന്റേയും ജിം വര്‍ക്കൗട്ടിന്റേയും വീഡിയോയ്ക്കൊപ്പം താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്. ടൊവിനോയുടെ പുതിയ മസിൽ ചിത്രം കണ്ടാൽ ആർക്കായാലും അസൂയ തോന്നിപ്പോകുമെന്നാണ് സുഹൃത്ത് അജു വർ​ഗീസിന്റെ കമന്റ്. 'എന്റെ പൊന്നളിയാ നമിച്ചു, അസൂയ ആണത്രേ അസൂയ. ആര്‍ക്കാണെലും അസൂയ ഉണ്ടാകും,' എന്ന കുറിപ്പോടെ അജു ചിത്രം ഷെയർ ചെയ്തിട്ടുമുണ്ട്.

കഴിഞ്ഞ ദിവസമാണ് ടോവിനോയുടെ പുതിയ ചിത്രമായ 'മിന്നൽ മുരളി'യുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ എന്ന ടൈറ്റിലോടു കൂടിയാണ് ചിത്രം വരുന്നത്. ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ടൊവിനോ നായകനാകുന്ന 'കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സും' ഏഷ്യാനെറ്റില്‍ പ്രീമിയറിനൊരുങ്ങുകയാണ്. മാര്‍ച്ച് ആദ്യവാരം റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിയ ആദ്യമലയാള ചിത്രമായിരുന്നു. പിന്നീട് ഒടിടി റിലീസ് ഉണ്ടാകുമെന്ന് പ്രഖ്യാപിരുന്നുവെങ്കിലും ഒടുവില്‍ നേരിട്ട് ഓണത്തിന് ടെലിവിഷന്‍ പ്രീമിയര്‍ തീരുമാനിക്കുകയായിരുന്നു.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT