മലയാളത്തിൽ നിന്നും 5 ഭാഷകളിലേയ്ക്ക് ഒരു സൂപ്പർ ഹീറോ, 'മിന്നൽ മുരളി'; ഫസ്റ്റ്ലുക്ക് പോസ്റ്റർ

മലയാളത്തിൽ നിന്നും 5 ഭാഷകളിലേയ്ക്ക് ഒരു സൂപ്പർ ഹീറോ, 'മിന്നൽ മുരളി'; ഫസ്റ്റ്ലുക്ക് പോസ്റ്റർ

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ 'മിന്നൽ മുരളി', ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. 'കുഞ്ഞിരാമായണം', 'ഗോദ' എന്നീ സിനിമകളുടെ വിജയത്തിന് ശേഷം ബേസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

'ബാറ്റ്മാൻ', 'ബാഹുബലി' എന്നീ ചിത്രങ്ങളുടെ ഫൈറ്റ് കോരിയോ​ഗ്രാഫറായ വ്ലാഡ് റിംബർഗാണ് ചിത്രത്തിലെ രണ്ടു സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്യുന്നത്. സമീര്‍ താഹിറാണ് ക്യാമറ. 'ജിഗര്‍തണ്ട', 'ജോക്കര്‍' എന്നീ സിനിമകളിലൂടെ ശ്രദ്ധയേനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

മനു ജഗത് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഷാന്‍ റഹ്മാനാണ് സംഗീതം. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചനയും നിർവഹിക്കുന്നു. ആൻഡ്രൂ ഡിക്രൂസാണ് വി എഫ് എക്‌സ്.

Related Stories

No stories found.
logo
The Cue
www.thecue.in