Film News

ഖുശിക്ക് ശേഷം വീണ്ടും വിജയ് ദേവരകൊണ്ട - ഹിഷാം കൂട്ടുകെട്ട്; വരാനിരിക്കുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

ഹിഷാം അബ്ദുൽ വഹാബ് വീണ്ടും വിജയ് ദേവരകൊണ്ട ചിത്രത്തിന് സംഗീതമൊരുക്കുന്നു. ഖുശിക്ക് ശേഷം വിജയ് ദേവരകൊണ്ടയുമായി ഹിഷാം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സംവിധായകൻ ശൗര്യവ് ഒരുക്കുന്ന പുതിയ ബിഗ് ബജറ്റ് ആക്ഷൻ പീരിയഡ് ഡ്രാമയുടെ പൂജാ ചടങ്ങുകൾ നടന്നു. 'ഹായ് നന്നാ'യ്ക്ക് ശേഷം സംവിധായകൻ ശൗര്യവ് ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒരു ആക്ഷൻ പീരിയഡ് ഡ്രാമയായിരിക്കുമെന്ന സൂചനയാണ് പ്രഖ്യാപന പോസ്റ്ററിൽ നിന്നു ലഭിച്ചത്. ചടങ്ങിൽ വിജയ് ദേവരകൊണ്ട, അണിയറ പ്രവർത്തകർ എന്നിവരോടൊപ്പം നാനിയും പങ്കെടുത്തു.

തെലുങ്കിൽ ഇതിനോടകം നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഹിഷാം, ‘ഹായ് നന്നാ’യിലെ സംഗീതത്തിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും സജീവമായ ഹിഷാം, കേരള ക്രൈം ഫയൽസ് എന്ന വെബ് സീരിസിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച കൈയടി നേടിയിരുന്നു.

അതേസമയം, ‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോയാണ് ഹിഷാമിന്റെ മലയാളത്തിലെ അടുത്ത പ്രോജക്ട്. ഹനാൻ ഷാ, ഷാഫി കൊല്ലം എന്നിവരും ഇതിന്റെ ഭാഗമാണ്. ആയിഷത്ത് സഫയും ഹിഷാമും ചേർന്ന് ആരംഭിച്ച അച്ചൂസ് പ്രൊഡക്ഷൻസ് ബാനറിൽ നിർമ്മിക്കുന്ന ആദ്യ മ്യൂസിക് വീഡിയോ കൂടിയാണിത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അലക്സാണ്ട്രോ മാർട്ടിനെസാണ്. പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ശെൽവരാജനും എഡിറ്റിംഗ് പ്രവീൺ ആൻ്റണിയും ചെയ്യുന്നു. ‘ഗോഡ്സ് ഓഫ് ഈജിപ്ത്’, ‘ബാറ്റ്മാൻ റിട്ടേൺസ്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച എറിക് ഡർസ്റ്റ് ആണ് വിഎഫ്എക്സ് ചെയ്യുന്നത്.

വൈര എൻറർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന വിജയ് ദേവരകൊണ്ട - ശൗര്യവ് ചിത്രം മിത്തോളജിക്കൽ യൂണിവേഴ്‌സിന്റെ പശ്ചാത്തലത്തിലായിരിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT